ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ കേരള വിപണിയിലേക്ക് 

രാജ്യമെമ്പാടും ഹൈലക്‌സ് ബ്ലാക്ക് എഡിഷന്റെ എക്‌സ് ഷോറൂം വില 37,90,000 രൂപയാണ്.
പാലക്കാട്: കേരള വിപണിയിലേക്കും ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍. പാലക്കാട് പൊരിയാനി (മുണ്ടൂര്‍) അമാന ടൊയോട്ട ഡീലര്‍ഷിപ്പില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ പ്രദര്‍ശിപ്പിച്ചു. ടികെഎം ഡീലര്‍ഷിപ്പ് പ്രതിനിധികളുടെ സാനിധ്യത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാരായ പ്രതീഷ്, അശ്വിന്‍ എന്നിവര്‍ ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ അനാശ്ചാദന ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ബോള്‍ഡ് ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, സമാനതകളില്ലാത്ത വിശ്വാസ്യത എന്നിവ മുന്‍നിര്‍ത്തി സാഹസികയും ദൈനംദിന പ്രായോഗികതയും ആഗ്രഹിക്കുന്നവര്‍ക്കായാണ് ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വെല്ലുവിളിനിറഞ്ഞ ഭൂപ്രദേശങ്ങളെയും നഗര റോഡുകളെയും ഒരുപോലെ കീഴടക്കുന്നതിനായി നിര്‍മിച്ച ഈ പ്രത്യേക പതിപ്പ് ടൊയോട്ടയുടെ ഐതിഹാസികമായ കരുത്ത് ഉള്‍ക്കൊള്ളുന്നതാണെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, വൈസ് പ്രസിഡന്റ്, ചീഫ് പ്രതിനിധി  സൗത്ത് റീജിയന്‍, സെയില്‍സ്  സര്‍വീസ്  യൂസ്ഡ് കാര്‍, വൈസ്ലൈന്‍ സിഗാമണി പറഞ്ഞു.
6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ (500 എന്‍എം ടോര്‍ക്ക്) 2.8 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ ടര്‍ബോഡീസല്‍ എഞ്ചിനാണ് ഹൈലക്‌സ് ബ്ലാക്ക് എഡിഷന്റെ കാതല്‍. പെര്‍ഫോമെന്‍സ്, പവര്‍, സങ്കീര്‍ണത എന്നിവ സംയോജിപ്പിച്ച് ഇതിന്റെ 4ത4 െ്രെഡവ്‌ട്രെയിന്‍ തടസമില്ലാത്ത ഓഫ് റോഡ് അനുഭവം ഉറപ്പാക്കുന്നു. ടൊയോട്ടയുടെ ലോകോത്തര എഞ്ചിനീയറിംഗ്, നൂതന സുരക്ഷാ സവിശേഷതകള്‍, മികച്ച ഇന്‍ക്ലാസ് സുഖസൗകര്യങ്ങള്‍ എന്നിവ ഹൈലക്‌സ് ബ്ലാക്ക് എഡിഷനെ സെഗ്മെന്റിലെ വേറിട്ടതാക്കുന്നു.

സെഗ്മെന്റിലെ മുന്‍നിരയിലുള്ള 500 എന്‍എം ടോര്‍ക്ക്, നൂതനമായ ഒരു മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ (ഐഎംവി) പ്ലാറ്റ്‌ഫോം, അസാധാരണമായ 700എംഎം വാട്ടര്‍ വേഡിംഗ് ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന്  വൈസ്ലൈന്‍ സിഗാമണി പറഞ്ഞു. പെര്‍ഫോമന്‍സ്, പ്രീമിയം സ്‌റ്റൈലിങ്ങ്, വിശ്വസനീയമായ ഉപയോഗത്തിന് പര്യാപ്തമായത് തുടങ്ങിയവയടങ്ങിയ വാഹനങ്ങളോട് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് താല്‍പര്യമുണ്ടാകുന്നതായാണ് സ്ഥിരമായി കണ്ടുവരുന്നത്. ഈ ഗുണങ്ങളെല്ലാം അടങ്ങിയ വാഹനമാണ് ഐക്കണിക് ഹൈലക്‌സ്.പുതിയ ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ ഈ പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ്. ശ്രദ്ധേയമായ പൂര്‍ണ്ണമായും കറുപ്പ് നിറത്തിലുള്ള രൂപകല്‍പ്പനയും സവിശേഷതകളാല്‍ സമ്പന്നമായ പാക്കേജും അടങ്ങിയതാണ് ഈ വാഹനം. കേരളത്തിലും പുറത്തുമുള്ള സാഹസികത ഇഷ്ടപ്പെടുന്നവരെയും ജീവിതശൈലി അന്വേഷിക്കുന്നവരെയും ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ ശക്തമായി ആകര്‍ഷിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഞങ്ങളുടെ പാലക്കാട് ഡീലര്‍ഷിപ്പില്‍ ടൊയോട്ട ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അമാന ടൊയോട്ട ഡീലര്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാ ടൊയോട്ട ഡീലര്‍ഷിപ്പുകളിലും ടൊയോട്ട ഹൈലക്‌സ് ബ്ലാക്ക് എഡിഷന്റെ ബുക്കിംഗ് ഉപഭോക്താക്കള്‍ക്കായി ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്, നിങ്ങളുടെ അടുത്തുള്ള ടൊയോട്ട ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ h-ttp-s://www.toyotabharat.com. എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
Spread the love

Leave a Reply

Your email address will not be published. Required fields are marked *