ലോക പരിസ്ഥിതി ദിനം:  ഉദ്യാനവല്‍ക്കരണത്തിന് തുടക്കം കുറിച്ച് കോഴിക്കോട് ഗവ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്

  പ്രിന്‍സിപ്പാള്‍ ഡോ. നിമ്മിമോള്‍ കെ എല്‍ കോളേജ് ആശുപത്രി അങ്കണത്തില്‍ വൃക്ഷതൈ നട്ടു ഉദ്ഘാടനം നിര്‍വഹിച്ചു. അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ ജയശ്രീ നാരായണന്റെ നേതൃത്തതില്‍ പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജയെടുത്തു.
കോഴിക്കോട്: കോഴിക്കോട് ഗവ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കോളേജ് അലുമിനി അസോസിയേഷനും എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മൂന്നു മാസം നീണ്ടു നില്‍ക്കുന്ന കോളേജ് ഉദ്യാനവത്കരണത്തിന് തുടക്കമായി.  പ്രിന്‍സിപ്പാള്‍ ഡോ. നിമ്മിമോള്‍ കെ എല്‍ കോളേജ് ആശുപത്രി അങ്കണത്തില്‍ വൃക്ഷതൈ നട്ടു ഉദ്ഘാടനം നിര്‍വഹിച്ചു. അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ ജയശ്രീ നാരായണന്റെ നേതൃത്തതില്‍ പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജയെടുത്തു. കോളേജിന്റെ സൂവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന അലുമിനി മീറ്റിന്റെ പ്രചരണാര്‍ത്ഥം അലുമനി അസോസിയേഷന്‍ പ്രസിഡന്റ്  വൃക്ഷതൈകളും വിത്തുകളും പ്രിന്‍സിപ്പാളിനു കൈമാറി.
ഏക്കല്‍ മണ്ണും കമ്പോസ്റ്റും ചേര്‍ത്തുണ്ടാക്കിയ സീഡ്‌ബോളുകളില്‍ വിത്തുകള്‍ നിറച്ച് വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും വിതരണം ചെയ്തു. സീഡ്‌ബോളുകള്‍ തരിശുനിലങ്ങളില്‍ എറിയുകയോ ഉപേക്ഷിക്കുകയോ ചെയ്തുകൊണ്ട് വനവത്കരണം നടത്തുന്ന രീതിയായ സീഡ് ബോംബിംഗിലൂടെ അവരവരുടെ പരിസരപ്രദേശങ്ങളില്‍ മരങ്ങള്‍ വളര്‍ത്താന്‍ ആഹ്വാനം ചെയ്തു.എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഡോ. മനുലാല്‍,അലോക സൂവര്‍ണ്ണ ജൂബിലി കമ്മിറ്റി കണ്‍വീനര്‍ ഡോ. സനില്‍ കുമാര്‍ എം സി, ഡോ. മന്‍സൂര്‍ അലി കെ ആര്‍,  നിഷാന്ത് കെ ടി, കോളേജ് യൂണിയന്‍ നിയുക്ത ചെയര്‍മാന്‍ കുമാരി. നര്‍മദ, അലുമിനി പ്രതിനിധി ഡോ. സചീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *