സുസ്ഥിര മാലിന്യ സംസ്‌കരണം : ധാരണാപത്രത്തില്‍ ഒപ്പുവച്ചു

സിഫ്റ്റിലെ സ്വച്ഛതാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായുള്ള ജൈവമാലിന്യങ്ങളുടെ ഫലപ്രദമായ ഉപയോഗം എന്ന ഉപപദ്ധതിയുടെ കീഴിലാണ് ധാരണാപത്രം ഒപ്പിട്ടത്.
കൊച്ചി  സുസ്ഥിര മാലിന്യ സംസ്‌കരണത്തിനായി  കേന്ദ്ര മല്‍സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആര്‍ സിഫ്റ്റും ‘ഹീല്‍’ പൊന്നുരുന്നി സൊസൈറ്റിയും ചേര്‍ന്ന്   ധാരണാപത്രത്തില്‍   ഒപ്പുവച്ചു.കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാറിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. സിഫ്റ്റിലെ സ്വച്ഛതാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായുള്ള ജൈവമാലിന്യങ്ങളുടെ ഫലപ്രദമായ ഉപയോഗം എന്ന ഉപപദ്ധതിയുടെ കീഴിലാണ് ധാരണാപത്രം ഒപ്പിട്ടത്.  ചടങ്ങില്‍, സിഫ്റ്റ്  ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് നൈനാന്‍  സ്വച്ഛതാ ആക്ഷന്‍ പ്ലാനിന് കീഴില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെക്കുറിച്ച് മേയറിനോട് വിശദീകരിച്ചു.പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷി മേഖലയിലെ മാലിന്യ നിവാരണത്തിനും വേണ്ടി ബയോബൂസ്റ്റ്, മൈക്രോബൂസ്റ്റ് (ജീവാണു മിശ്രിതം) എന്നിവ സിഫ്റ്റ് നിര്‍മിച്ചിട്ടുണ്ട്.  ഈ സാങ്കേതികവിദ്യ ഫീല്‍ഡ് ലെവല്‍ പരീക്ഷണങ്ങള്‍ക്കായി ഹീല്‍ പൊന്നുരുണിക്ക്  സിഫ്റ്റ്  നല്‍കി.
Spread the love

Leave a Reply

Your email address will not be published. Required fields are marked *