വിഷു തീം തിരുവാതിര മത്സരം: കളരിക്കല്‍ ഇടപ്പള്ളി ജേതാക്കള്‍ 

പള്ളിപ്പറമ്പ് കാവ് രണ്ടാം സ്ഥാനവും,  നല്‍പ്പത്തെണ്ണീശ്വരത്തപ്പന്‍  പാണാവള്ളി  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൊച്ചി: ബര്‍സാത്  എം എസ് എം ഇ കോണ്‍ക്ലെവ് ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ എക്‌സിബിഷന്റെ ഭാഗമായി എറണാകുളം രാമവര്‍മ ക്ലബ് ആഡിറ്റോറിയത്തില്‍ നടന്ന വിഷു തീം തിരുവാതിര മല്‍സരത്തില്‍ കളരിക്കല്‍ ഇടപ്പള്ളി ജേതാക്കളായി, പള്ളിപ്പറമ്പ് കാവ് രണ്ടാം സ്ഥാനവും,  നല്‍പ്പത്തെണ്ണീശ്വരത്തപ്പന്‍  പാണാവള്ളി  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന്‍ മല്‍സരം ഉദ്ഘാടനം ചെയ്തു.

തിരുവാതിര കേരളത്തിന്റെ മുഖമുദ്ര യാണെന്നും സ്ത്രീ ശക്തീകരണത്തില്‍ തിരുവാതിര വലിയ പങ്ക് വഹിച്ചെന്നും ശ്രീകുമാരി രാമചന്ദ്രന്‍ പറഞ്ഞു. വിവിധ ഉത്സവങ്ങളുടെ ആശയങ്ങളെ ഉള്‍ക്കൊ ള്ളിച്ച് തിരുവാതിര  നടത്തണമെന്ന് ബര്‍സാത്  മാനേജിങ് ഡയറക്ടര്‍ സി വി സജനി അഭിപ്രായപ്പെട്ടു.മത്സരത്തില്‍  വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്  സംരംഭക മരിയ സാജന്‍ സമ്മാനിച്ചു.കുളിനറി ബ്ലോഗര്‍ റാണി സേതി കൗര്‍, കലാമണ്ഡലം ജെയിന്‍, സംരംഭക  ബീന തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായി.
Spread the love

Leave a Reply

Your email address will not be published. Required fields are marked *