ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകത്ത് ഒന്നാമതെത്തുമെന്നും വൈബ്രന്റ് ബില്‍ഡ്‌കോണിന്റെ വിജയം അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണ സാമഗ്രികളുടെയും മേഖലയുടെ അപാരമായ സാധ്യതകളാണ് തുറക്കുന്നത്.
ന്യൂഡല്‍ഹി: ചെറിയ നേട്ടങ്ങളിലല്ല അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നതെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. ഇന്ത്യയിലെ ഏറ്റവും വലിയ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ പ്രദര്‍ശനമായ വൈബ്രന്റ് ബില്‍ഡ്‌കോണ്‍ 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അടുത്ത വര്‍ഷം ഈ എക്‌സ്‌പോ 10 മടങ്ങ് വലുതായി വളരുമെന്നും മന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകത്ത് ഒന്നാമതെത്തുമെന്നും വൈബ്രന്റ് ബില്‍ഡ്‌കോണിന്റെ വിജയം അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണ സാമഗ്രികളുടെയും മേഖലയുടെ അപാരമായ സാധ്യതകളാണ് തുറക്കുന്നത്.
ഭാവിയില്‍ ഈ പ്രദര്ശനം ആഗോള തലത്തിലേക്കെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരില്‍ നിന്ന് യാതൊരു സാമ്പത്തിക സഹായവുമില്ലാതെ നടത്തുന്ന ഒരു എക്‌സ്‌പോയാണ് വൈബ്രന്റ് ബില്‍ഡ്‌കോണ്‍ എന്നും അദ്ദേഹം പരാമര്‍ശിച്ചു. 60ലധികം രാജ്യങ്ങളില്‍ നിന്നായി 700 ഓളം പേരാണ് പങ്കെടുത്തത്.’ഒരു രാഷ്ട്രം, ഒരു എക്‌സ്‌പോ’ എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം. കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെയും സെറാമിക് ഉത്പന്നങ്ങളുടെയും വിഭാഗം ഇന്ത്യയുടെ ജിഡിപിയില്‍ 9% വരെ സംഭാവന ചെയുകയും 51 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത വര്‍ഷത്തിലാണ് വൈബ്രന്റ് ബില്‍ഡ്‌കോണ്‍ എക്‌സ്‌പോ നടക്കുന്നത്.