തനിഷ്‌കിന്റെ ഗ്രാന്‍ഡ് സ്‌റ്റോര്‍ തൃശൂരില്‍ തുറന്നു 

തൃശൂര്‍, ഇക്കണ്ട വാരിയര്‍ റോഡില്‍ ഭീമാസ്, ടവറിലാണ് പുതിയ തനിഷ്‌ക് ഗ്രാന്‍ഡ് സ്‌റ്റോര്‍.ഉദ്ഘാടനത്തിന്റെ ഭാഗമായി, ഓരോ പര്‍ച്ചേസിലും ഉപഭോക്താക്കള്‍ക്ക് സൗജന്യ സ്വര്‍ണ നാണയം ലഭിക്കുന്ന ഓഫറും ബ്രാന്‍ഡ് അവതരിപ്പിച്ചു.
തൃശൂര്‍: റീട്ടെയില്‍ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് തൃശൂരില്‍ പുതിയ ഗ്രാന്‍ഡ് സ്‌റ്റോര്‍ തുറന്നു.  ടൈറ്റന്‍ സൗത്ത് റീജിയണല്‍ ബിസിനസ് ഹെഡ് അജയ് ദ്വിവേദിയും കേരളാ ആന്റ് തമിഴ്‌നാട് ജൂവലറി സര്‍ക്കിള്‍ ബിസിനസ് ഹെഡ് നരസിംഹന്‍ വൈഎല്ലും ചേര്‍ന്ന് പുതിയ സ്‌റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃശൂര്‍, ഇക്കണ്ട വാരിയര്‍ റോഡില്‍ ഭീമാസ്, ടവറിലാണ് പുതിയ തനിഷ്‌ക് ഗ്രാന്‍ഡ് സ്‌റ്റോര്‍.ഉദ്ഘാടനത്തിന്റെ ഭാഗമായി, ഓരോ പര്‍ച്ചേസിലും ഉപഭോക്താക്കള്‍ക്ക് സൗജന്യ സ്വര്‍ണ നാണയം ലഭിക്കുന്ന ഓഫറും ബ്രാന്‍ഡ് അവതരിപ്പിച്ചു. 2025 ഏപ്രില്‍ 4 മുതല്‍ ഏപ്രില്‍ 6 വരെയാണ് ഓഫറിന്റെ കാലാവധിയെന്ന് തനിഷ്‌ക് സര്‍ക്കിള്‍ ബിസിനസ് മാനേജര്‍ ദിനേശ് കുമാര്‍ പറഞ്ഞു.

6000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് പുതിയ ഗ്രാന്‍ഡ് സ്‌റ്റോര്‍. പ്ലെയിന്‍ ഗോള്‍ഡ്, സ്റ്റഡ്ഡഡ് ഡയമണ്ട് ആഭരണങ്ങള്‍, ദക്ഷിണേന്ത്യന്‍ ഗ്ലാസ് കുന്ദന്‍, പോള്‍ക്കി, ആന്റിക് ആഭരണങ്ങള്‍ എന്നിങ്ങനെ തനിഷ്‌കിന്റെ ഐക്കണിക് ഡിസൈനുകളുടെ വിപുലമായ ശേഖരം ഈ സ്‌റ്റോറില്‍ ലഭ്യമാണ്. പ്രാദേശിക സാംസ്‌കാരിക പാരമ്പര്യ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഡംബരപൂര്‍ണ്ണമായ നകാഷി സ്വര്‍ണ മാലകള്‍ ഉള്‍പ്പെടെയുള്ള തനിഷ്‌കിന്റെ ‘അര്‍പ്പണം’ ശേഖരത്തിലെ  അതിശയിപ്പിക്കുന്ന ആഭരണങ്ങളും ഈ സ്‌റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ദൈനംദിന ഉപയോഗത്തിനുള്ള സമകാലിക ആഭരണങ്ങളുടെ വൈവിധ്യപൂര്‍ണ്ണമായ ശേഖരമായ ‘ഗ്ലാംഡെയ്‌സും’ ആധുനികവും സമകാലികവും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളുടെ ശേഖരമായ ‘സ്ട്രിംഗ് ഇറ്റും’ ഈ സ്‌റ്റോറില്‍ ലഭ്യമാണ്.സ്വര്‍ണം, കുന്ദന്‍, പോള്‍ക്കി, നിത്യോപയോഗ ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ആഭരണങ്ങളുടെ മികച്ച ശേഖരമാണ് തൃശൂരിലെ പുതിയ സ്‌റ്റോറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഞങ്ങളുടെ ഉപഭോക്താക്കളുടെ എല്ലാ അഭിരുചികള്‍ക്കും അനുയോജ്യമായ എന്തെങ്കിലും സ്‌റ്റോറില്‍ ഉറപ്പാക്കുന്നു. മനോഹരമായ പുതിയ സ്‌റ്റോറിലേക്ക് തൃശൂര്‍ നിവാസികളെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *