തനിഷ്‌ക് ‘സോള്‍മേറ്റ്‌സ് ഡയമണ്ട് പെയര്‍’ അവതരിപ്പിച്ചു 

നൂറ് കോടി വര്‍ഷം പഴക്കമുള്ള ഒരൊറ്റ നാച്ചുറല്‍ ഡയമണ്ടില്‍ നിന്ന് നിര്‍മ്മിച്ച മോതിര ജോഡികളാണ് ഈ എക്‌സ്‌ക്ലൂസീവ് ശേഖരത്തിലുള്ളതെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ്, തനിഷ്‌ക് റീട്ടെയില്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അരുണ്‍ നാരായണ്‍ പറഞ്ഞു.

 

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡായ തനിഷ്‌ക് ‘ദി സോള്‍മേറ്റ്‌സ് ഡയമണ്ട് പെയര്‍’ എന്ന പേരിലുള്ള മോതിര ജോഡി വിപണിയിലവതരിപ്പിച്ചു. നൂറ് കോടി വര്‍ഷം പഴക്കമുള്ള ഒരൊറ്റ നാച്ചുറല്‍ ഡയമണ്ടില്‍ നിന്ന് നിര്‍മ്മിച്ച മോതിര ജോഡികളാണ് ഈ എക്‌സ്‌ക്ലൂസീവ് ശേഖരത്തിലുള്ളതെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ്, തനിഷ്‌ക് റീട്ടെയില്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അരുണ്‍ നാരായണ്‍ പറഞ്ഞു.

ആന്തരികമായി ബന്ധപ്പെട്ടിരിക്കുന്ന ഈ മോതിരങ്ങള്‍ ദമ്പതികള്‍ തമ്മിലുള്ള അപൂര്‍വവും ശാശ്വതവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നവയാണ്. ഡി ബിയേഴ്‌സ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് തനിഷ്‌ക് ഈ സവിശേഷ ആഭരണ ശ്രേണി വിപണിയിലെത്തിച്ചത്.സോള്‍മേറ്റ്‌സ് ഡയമണ്ട് പെയര്‍ ശേഖരത്തില്‍ ഉപയോഗിച്ചിരിക്കുന്ന അപൂര്‍വ പ്രകൃതിദത്ത ഡയമണ്ടുകള്‍ കോടിക്കണക്കിന് വര്‍ഷങ്ങളായി ഭൂമിക്കുള്ളില്‍ ഒരുമിച്ചായിരുന്നവയാണ്.

അര്‍ത്ഥവത്തായ ഒരു ബന്ധം പോലെതന്നെ നിത്യതയുടെയും അതിജീവനത്തിന്റെയും യഥാര്‍ത്ഥ പ്രതീകമാണ് ഈ ഡയമണ്ടുകള്‍. ഒരുമിച്ചായിരുന്ന ഉത്ഭവം, ഒരുമിച്ചു ജീവിക്കാന്‍ നിശ്ചയിച്ച രണ്ട് വ്യക്തികള്‍ തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ പ്രതിനിധീകരിക്കുന്നതാണ്.ഒരൊറ്റ പ്രകൃതിദത്ത റഫ് ഡയമണ്ടില്‍ നിന്ന് സൃഷ്ടിച്ച സോളിറ്റയര്‍ മോതിര ജോഡികളുടെ അതിമനോഹരമായ ശേഖരമാണിത്. ഒരൊറ്റ ഡയമണ്ട് രൂപപ്പെടാന്‍ നൂറ് കോടി വര്‍ഷങ്ങള്‍ എടുക്കുന്നു എന്നതാണ് ഇതിനെ വേറിട്ടുനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Spread the love