സ്‌പൈസ്ഡ് പദ്ധതി: ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു 

സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കല്‍, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനം, കര്‍ഷകരുടെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കൊച്ചി: ഇന്ത്യാ ഗവണ്‍മെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്‌പൈസസ് ബോര്‍ഡ് സ്‌പൈസ്ഡ് സസ്‌റ്റെയിനബിലിറ്റി ഇന്‍ സ്‌പൈസ് സെക്റ്റര്‍ ത്രൂ പ്രോഗ്രസിവ്, ഇന്നൊവറ്റീവ് ആന്‍ഡ് കോളബറേറ്റീവ് ഇന്റര്‍വെന്‍ഷന്‍സ് ഫോര്‍ എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ്്) പദ്ധതിയുടെ ഭാഗമായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കല്‍, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനം, കര്‍ഷകരുടെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ഗുണഭോക്താവാകാന്‍ അപേക്ഷകള്‍ 2025 മേയ് 26 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍ക്കുള്ള വിവിധ പദ്ധതികള്‍ക്ക് കീഴില്‍ ധനസഹായത്തിന് വേണ്ടിയുള്ള അപേക്ഷ 2025 ജൂണ്‍ 30 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കര്‍ഷകര്‍ക്കും കര്‍ഷക ഉല്‍പാദക സംഘടനകള്‍ക്കും (എഫ്പിഒ) വേണ്ടിയുള്ള വിഭാഗങ്ങളിലെ അപേക്ഷകള്‍ 2025 സെപ്റ്റംബര്‍ 30 വരെ സമര്‍പ്പിക്കാം. താല്‍പ്പര്യമുള്ളവര്‍ക്ക് www.indianspices.com സന്ദര്‍ശിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാം.


പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ (2025-26 സാമ്പത്തിക വര്‍ഷം വരെ) നടപ്പിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്‌പൈസ്ഡ് പദ്ധതി, ഏലത്തിന്റെയും പേരേലത്തിന്റെയും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, സുഗന്ധവ്യഞ്ജനങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക, മൂല്യവര്‍ദ്ധിത സുഗന്ധവ്യഞ്ജനങ്ങള്‍, ഭൗമസൂചിക പദവി നേടിയ സുഗന്ധവ്യഞ്ജനങ്ങള്‍ (ഏലീഴൃമുവശരമഹ കിറശരമശേീി), ജൈവ സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഉത്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര പദ്ധതിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.indianspices.com സന്ദര്‍ശിക്കുകയോ അടുത്തുള്ള സ്‌പൈസസ് ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *