രാമു കാര്യാട്ട് അവാര്‍ഡ്:  ഉണ്ണിമുകുന്ദന്‍ പാന്‍ ഇന്ത്യന്‍ താരം, മികച്ച നടന്‍ ആസിഫ് അലി, നടി അപര്‍ണ്ണ ബാലമുരളി

തൃശ്ശൂര്‍ കരിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ സമാപന ദിനമായ ഏപ്രില്‍ 17 ന് നടത്തുന്ന ചടങ്ങില്‍ വെച്ച്  അവാര്‍ഡുകള്‍ വിതരണം ചെയ്യും.
കൊച്ചി: ചലച്ചിത്ര സംവിധായകന്‍ രാമു കാര്യാട്ടിന്റെ ഓര്‍മ്മയ്ക്കായ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു.മികച്ച നടനായി ആസിഫ് അലി (കിഷ്‌കന്ധകാണ്ഡം) യെയും പാന്‍ ഇന്ത്യന്‍ താരമായി ഉണ്ണിമുകുന്ദന്‍ (മാര്‍ക്കോ) നെയും  മികച്ച നടിയായി അപര്‍ണ്ണ ബാലമുരളി (കിഷ്‌കന്ധകാണ്ഡം, രുധിരം, രായന്‍) യെയും തിരഞ്ഞെടുത്തു.
ജഗദീഷ്, ഇന്ദ്രന്‍സ് വിജയ രാഘവന്‍,ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍,രാജേഷ് മാധവന്‍,ആന്‍സണ്‍ പോള്‍, അഭിമന്യു തിലകന്‍,ഇഷാന്‍, ഷെരീഫ് മുഹമ്മദ്,ഡെബ്‌സി,ഫ്രെയ,ആയ, നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്,എ എസ് ദിനേശ്,സുരഭി ലക്ഷ്മി,മാലാ പാര്‍വ്വതി,ചിത്ര നായര്‍,ചിന്നു ചാന്ദ്‌നി, ശ്രുതി രാമചന്ദ്രന്‍, തുടങ്ങിയ പ്രമുഖരാണ് ഈ വര്‍ഷത്തെ രാമു കാര്യാട്ട് അവാര്‍ഡിന് അര്‍ഹരായമറ്റുള്ളവര്‍.തൃശ്ശൂര്‍ കരിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ സമാപന ദിനമായ ഏപ്രില്‍ 17 ന് നടത്തുന്ന ചടങ്ങില്‍ വെച്ച്  അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Spread the love

Leave a Reply

Your email address will not be published. Required fields are marked *