സ്ഥാപക ദിനം ആഘോഷിച്ച് പിആര്‍സി ഐ

ഫാക്ടിലെ മുന്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ഭുവന്‍ദാസിന് ആദരമൊരുക്കി പി.ആര്‍.സി.ഐ കൊച്ചി ചാപ്റ്റര്‍
കൊച്ചി : പബ്ലിക്ക് റിലേഷന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ദേശീയ സംഘടനയായ പബ്ലിക്ക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 21ാമത് സ്ഥാപക ദിനം വിവിധ പരിപാടികളോടെ രാജ്യമെങ്ങും ആഘോഷിച്ചു. കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പബ്ലിക്ക് റിലേഷന്‍സ് രംഗത്ത്  50 ല്‍പരം വര്‍ഷം സജീവമായിരുന്ന ഫാക്ടിലെ മുന്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ഭുവന്‍ദാസിനെ ആദരിച്ചു.

കേരള യൂണിവേഴ്‌സിറ്റിയുടെയും സംസ്ഥാന വോളിബോള്‍ ടീമിന്റെയും മിന്നുന്ന താരമായിരുന്ന ഭുവന്‍ദാസ്  1967ലാണ് ഫാക്ടില്‍ പി.ആര്‍.ഒ ആയി ജോലിയില്‍ പ്രവേശിക്കുന്നത്. 2004ല്‍ വിരമിക്കുന്നതുവരെ ഫാക്ടിന്റെ പി.ആര്‍.ഒ. ആയിരുന്നു. വിരമിച്ചതിനു ശേഷവും പി.ആര്‍.രംഗത്ത് സജീവമായിരുന്നു. ചടങ്ങില്‍ കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് യു.എസ്.കുട്ടി, കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ റാം സി മേനോന്‍, സെക്രട്ടറി മനോജ് മാനുവല്‍, ട്രഷറര്‍ പി.കെ. നടേഷ്, വൈസ് പ്രസിഡന്റ് എം. മായ, വൈ.സി.സി സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ സുജിത് നാരായണന്‍, ഷെറിന്‍ വില്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *