അബുദാബിയില്‍ സ്‌റ്റോര്‍ തുറന്ന് പോപ്പീസ് ബേബി കെയര്‍

കമ്പനിയുടെ ശൃംഖലയിലെ 91ാമത് സ്‌റ്റോറാണ് അബുദാബിയിലേത്
കൊച്ചി: പ്രമുഖ ബേബി കെയര്‍ ഉല്‍പ്പന്ന റീട്ടെയിലറായ പോപ്പീസ് ബേബി കെയര്‍ അബുദാബിയിലെ ഡാല്‍മ മാളില്‍ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റ് തുറന്നു. കമ്പനിയുടെ ശൃംഖലയിലെ 91ാമത് സ്‌റ്റോറാണ് അബുദാബിയിലേത്.ആറ് വയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരം, ബേബി ഓയില്‍, സോപ്പ്, വൈപ്‌സ്, ഫാബ്രിക് വാഷ്, ബോഡി വാഷ്, ഷാംപൂ, ലോഷനുകള്‍, ടവലുകള്‍ തുടങ്ങിയ അവശ്യ ശിശു പരിചരണ വസ്തുക്കളും ഈ സ്‌റ്റോറില്‍ ലഭ്യമാണെന്ന് പോപ്പീസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ഷാജു തോമസ്  പറഞ്ഞു. 2026 സാമ്പത്തിക വര്‍ഷത്തോടെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന അടക്കം രാജ്യവ്യാപകമായി മെട്രോ നഗരങ്ങളിലെ പ്രധാന വിപണികളെ ലക്ഷ്യമിട്ട് മൊത്തം 118 സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പോപ്പീസ് ബേബി കെയര്‍ ലക്ഷ്യമിടുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *