പോപ്പീസ് ബേബി കെയര്‍ ഷാര്‍ജ സഹാറ സെന്ററിലും

ഡോ.ഉമര്‍ സുബൈര്‍ അല്‍മര്‍സൂഖി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി: പ്രമുഖ ഇന്ത്യന്‍ ബേബിവെയര്‍ ബ്രാന്‍ഡുകളിലൊന്നായ പോപ്പീസ് ബേബി കെയര്‍ ഷാര്‍ജ സഹാറ സെന്ററില്‍ സ്‌റ്റോര്‍  തുറന്നു. പോപ്പീസ് ബേബി കെയര്‍ ചെയര്‍മാനും എം.ഡിയുമായ ഷാജു തോമസിന്റെ സാന്നിധ്യത്തില്‍  ഡോ.ഉമര്‍ സുബൈര്‍ അല്‍മര്‍സൂഖി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു.ഷാര്‍ജയിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷനില്‍ സ്ഥിതി ചെയ്യുന്ന പുതിയ ഔട്ട്‌ലെറ്റില്‍ നവജാതശിശുക്കള്‍ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും സ്‌റ്റൈലിഷ്, ചര്‍മ്മസൗഹൃദ വസ്ത്രങ്ങളും ആക്‌സസറികളും ലഭ്യമാണ്.ഷാര്‍ജ സഹാറ സെന്ററില്‍ 92ാമത് സ്‌റ്റോര്‍ തുറക്കാനായത് അഭിമാനകരമാണെന്ന് ഷാജു തോമസ് പറഞ്ഞു. ഈ പുതിയ സ്‌റ്റോര്‍ യുഎഇയിലെ പോപ്പീസിന്റെ രണ്ടാമത്തെ സ്‌റ്റോറാണ്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *