ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയില്‍ ഐഐഎഫ്ടി കാമ്പസ് സെന്റര്‍ സ്ഥാപിക്കാന്‍ അനുമതി 

2025 ജനുവരിയിലെ താല്‍പര്യ പത്രത്തില്‍  പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ ഐഐഎഫ്ടി  വിജയകരമായി പാലിച്ചതിന് പിന്നാലെയാണ് യുജിസി നിയമം1956 ലെ വകുപ്പ് 3 പ്രകാരമുള്ള അംഗീകാരം ലഭിക്കുന്നത്.
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ട്രേഡിന്റെ (IIFT) ഒരു ഓഫ്കാമ്പസ് സെന്റര്‍ ഗുജറാത്തിലെ ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയില്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നല്‍കി. 2023 ലെ UGC ( കല്‍പിത സര്‍വ്വകലാശാല ) ചട്ടങ്ങള്‍ അനുസരിച്ചായിരിക്കും ഈ കേന്ദ്രം സ്ഥാപിക്കുക.2025 ജനുവരിയിലെ താല്‍പര്യ പത്രത്തില്‍  പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ ഐഐഎഫ്ടി  വിജയകരമായി പാലിച്ചതിന് പിന്നാലെയാണ് യുജിസി നിയമം1956 ലെ വകുപ്പ് 3 പ്രകാരമുള്ള അംഗീകാരം ലഭിക്കുന്നത്. 1,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഒരു വികസന രൂപരേഖയുടെ സമര്‍പ്പണം, യോഗ്യതയുള്ള അധ്യാപകരുടെ ലഭ്യത, വിശദമായ അക്കാദമിക പ്രോഗ്രാമുകള്‍, സ്ഥിരമായ കാമ്പസിനുള്ള പദ്ധതികള്‍, അത്യാധുനിക ലൈബ്രറി സൃഷ്ടിക്കല്‍ എന്നിവ ഈ വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയുടെ ആഗോള സാമ്പത്തിക കേന്ദ്രമായ ഗിഫ്റ്റ്‌സിറ്റിയില്‍ പുതിയ ഓഫ്കാമ്പസ് സെന്റര്‍ തുറക്കാന്‍ അനുമതി ലഭിച്ചതില്‍ ഐഐഎഫ് ടിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രധാന പ്രോഗ്രാമായ എം ബി എ (ഇന്റര്‍നാഷണല്‍ ബിസിനസ്സ്)യില്‍ പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനും കൂടാതെ അന്താരാഷ്ട്ര വ്യാപാര മേഖലയിലെ ഹ്രസ്വകാല പരിശീലന പരിപാടികള്‍ക്കും ഗവേഷണത്തിനും ഇത് വഴിയൊരുക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.ഗിഫ്റ്റ് ടവര്‍2 കെട്ടിടത്തിന്റെ 16, 17 നിലകളിലായിരിക്കും ഗിഫ്റ്റ് സിറ്റി കാമ്പസ് പ്രവര്‍ത്തിക്കുക.  ഐഐഎഫ്ടിയുടെ പ്രധാന കോഴ്‌സ് ആയ എംബിഎ (ഇന്റര്‍നാഷണല്‍ ബിസിനസ്) പ്രോഗ്രാമിനൊപ്പം അന്താരാഷ്ട്ര വ്യാപാരത്തിലും അനുബന്ധ മേഖലകളിലും പ്രത്യേക ഹ്രസ്വകാല പരിശീലന കോഴ്‌സുകളും ഗവേഷണ പ്രവര്‍ത്തനവും ഈ കേന്ദ്രം വാഗ്ദാനം ചെയ്യും.വിവിധ മേഖലകളിലെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയം  2020 ന്റെ ലക്ഷ്യങ്ങളുമായി ഈ സംരംഭം യോജിക്കുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *