ഇന്ത്യയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ച് നിസാന്‍

5 സീറ്റുള്ള സിഎസ്‌യുവിയും(കോംപാക്റ്റ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍) 7 സീറ്റുള്ള ബിഎംപിവിയുമാണ്(മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) പുതിയതായി നിസാന്‍ പുറത്തിറക്കിയത്.
കൊച്ചി: ഇന്ത്യയില്‍ രണ്ട് പുതിയ മോഡലുകള്‍ കൂടി അവതരിപ്പിച്ച് നിസാന്‍ മോട്ടോര്‍ ഇന്ത്യ. 5 സീറ്റുള്ള സിഎസ്‌യുവിയും(കോംപാക്റ്റ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍) 7 സീറ്റുള്ള ബിഎംപിവിയുമാണ്(മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) പുതിയതായി നിസാന്‍ പുറത്തിറക്കിയത്. ഇന്ത്യന്‍ വിപണി ലക്ഷ്യം വെച്ചുള്ള ഇവ ജപ്പാനിലെ യോകോഹാമയില്‍ വെച്ച് നടന്ന ഗ്ലോബല്‍ പ്രോഡക്റ്റ് ഷോകേസ് പരിപാടിയിലാണ് നിസാന്‍ അവതരിപ്പിച്ചത്. ഇന്ത്യയുടെ അതിവേഗം വളരുന്ന വിപണിയില്‍ നിസാന്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര വില്പനയും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നിസാന്റെ ലക്ഷ്യത്തിനു മുന്നോടിയാണിത്.
പുതിയ നിസാന്‍ പട്രോളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ 5 സീറ്റര്‍ സിഎസ്‌യുവിയുടെ പുറം രൂപകല്‍പ്പന. മസ്‌കുലാര്‍ എസ്‌യുവി സവിശേഷതകളുള്ള സിആകൃതിയിലുള്ള ഗ്രില്‍ ഡിസൈന്‍ അവതരിപ്പിക്കുന്നതാണ് പുതിയ നിസാന്‍ 7 സീറ്റര്‍ ബിഎംപിവി. 2026 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ മറ്റൊരു 5 സീറ്റര്‍ സിഎസ്‌യുവി കൂടി പുറത്തിറക്കി ബി/സി, ഡിഎസ്‌യുവി വിഭാഗങ്ങളിലായി ഇന്ത്യയില്‍ അടുത്ത വര്‍ഷത്തോടെ 4 മോഡലുകള്‍ പുറത്തിറക്കുവാനാണ് നിസാന്‍ മോട്ടോര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *