എംഎസ്എംഇകള്‍ക്കുള്ള വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം 23 ന് കൊച്ചിയില്‍

എംസ്എംഇകളെ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവങ്ങളും നല്‍കാന്‍ പ്രാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടാണ് വിഡിപിയുടെ സംഘാടനം.

 

കൊച്ചി: കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടക്കുന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ 2025ന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷCല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (എന്‍എസ്‌ഐസി) ജനുവരി 23ന് ഉച്ചയ്ക്ക് 1:30 മുതല്‍ 6 മണി വരെ വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം (വിഡിപി) സംഘടിപ്പിക്കും. എംസ്എംഇകളെ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവങ്ങളും നല്‍കാന്‍ പ്രാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടാണ് വിഡിപിയുടെ സംഘാടനം.

കേന്ദ്ര സര്‍ക്കാരിനു കീഴിലെ ആത്മ ഭാരത് സ്‌കീമിനു കീഴില്‍ ഇത്തരത്തില്‍പ്പെട്ട വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ എംഎസ്എംഇ മേഖലയോട് അവരുടെ ഉല്‍പ്പന്ന, സേവന ആവശ്യങ്ങള്‍ അവതരിപ്പിക്കണമെന്നതിന്റെ പശ്ചാത്തലത്തിലാണ് വിഡിപി. എക്‌സ്‌പോയില്‍ പ്രദര്‍ശകരായ എംഎസ്എംഇ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി പ്രോഗ്രാമില്‍ പങ്കെടുക്കാം.

പ്രദര്‍ശകരല്ലാത്ത സ്ഥാപനങ്ങള്‍ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു സ്ഥാപനത്തില്‍ നി്ന്ന രണ്ടു പേര്‍ക്ക് പങ്കെടുക്കാന്‍ 3500 രൂപ. വിവരങ്ങള്‍ക്ക് ഫോണ്‍: 88933 04450 ഇമെയില്‍: joseph@cruzexpos.com കൊച്ചിന്‍ ഷിപ്പ് യാഡ്, കൊച്ചി വാട്ടര്‍ മെട്രോ, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, കൊച്ചിന്‍ പോര്‍ട്ട്, കേരളാ മാരിടൈം ബോര്‍ഡ്, ഇന്‍ലാന്‍ഡ് വാട്ടര്‍ അതോറിറ്റി ഓഫ് ഇന്ത്യ, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സ്, മധ്യപ്രദേശ് ടൂറിസം, നാഷനല്‍ ബോട്ടിംഗ് അസോസിയേഷന്‍ ഓഫ് മാല്‍ഡീവ്‌സ്, ഡൈവ് ക്ലബ് ഓഫ് മാല്‍ഡീവ്‌സ് എന്നീ സ്ഥാപനങ്ങളടെ പ്രതിനിധികള്‍ എന്‍എസ്‌ഐസി ബ്രാഞ്ച് ഹെഡ് കൊച്ചി ഗ്രേസ് റെജി എന്നിവര്‍ വിഡിപിയില്‍ പങ്കെടുക്കും.

Spread the love