കൊച്ചിയുടെ മാലിന്യ പ്രശനം പരിഹരിക്കാന്‍ 3716.10 കോടിയുടെ പദ്ധതി : മന്ത്രി പി. രാജീവ്

നഗരത്തിലെ ആറ് കനാലുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് വാട്ടര്‍ റീജനറേഷന്‍ ആന്റ് സീവേജ് ട്രീറ്റ്‌മെന്റ്  പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്.
കൊച്ചി: കൊച്ചിയുടെ സമഗ്ര വികസനത്തിനായി ബ്രഹത് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കൊച്ചിയിലെ മലിനീകരണം നിയന്ത്രിക്കുന്നതിനായി 3716.10 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളതെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കാക്കനാട് കിന്‍ഫ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മുഖ്യമന്ത്രിയുടെ ജില്ലാ തല അവലോകന യോഗത്തില്‍ ആധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു  വ്യവസായ മന്ത്രി.നഗരത്തിലെ ആറ് കനാലുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് വാട്ടര്‍ റീജനറേഷന്‍ ആന്റ് സീവേജ് ട്രീറ്റ്‌മെന്റ്  പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്.

മലിന ജലം ശാസ്ത്രീയമായി ഒഴുക്കി കളയാന്‍ ലക്ഷ്യമിടുന്നന്ന പദ്ധതിയില്‍ 105 എം.എല്‍.ടി ശേഷിയുള്ള രണ്ട് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന പതിവിന് വിപരീതമായി ഓരോ വര്‍ഷത്തേയും പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന പുതിയ രീതി ലോകത്തിന് സമര്‍പ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഓരോ മേഖലയിലെ ജനങ്ങളുമായി പ്രത്യേകമായി ആശയസംവാദം നടത്തി. 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ സഞ്ചരിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുകയുണ്ടായി.   ഭരണത്തിന്റെ ഓരോ ഘട്ടത്തിലും സൂക്ഷമമായി ഇടപെടുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *