മിഅ ബൈ തനിഷ്‌കിന്റെ ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവല്‍

പരിമിതകാല ഓഫര്‍ ഉപഭോക്താക്കള്‍ക്ക് ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയില്‍ 20 ശതമാനം കിഴിവ് നല്‍കുന്നു
കൊച്ചി: മുന്‍നിര ഫൈന്‍ ജ്വല്ലറി ബ്രാന്‍ഡുകളിലൊന്നായ മിഅ ബൈ തനിഷ്‌ക്, വിവാഹ സീസണിന്റെയും ബിരുദദാന ആഘോഷങ്ങളുടെയും ഭാഗമായി, ‘ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവല്‍’ പ്രഖ്യാപിച്ചു.  പരിമിതകാല ഓഫര്‍ ഉപഭോക്താക്കള്‍ക്ക് ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയില്‍ 20 ശതമാനം കിഴിവ് നല്‍കുന്നു. 14 കാരറ്റും 18 കാരറ്റും ഉള്ള സ്വര്‍ണത്തില്‍ നിര്‍മ്മിച്ചതും സര്‍ട്ടിഫൈഡ് നാചുറല്‍ ഡയമണ്ടുകള്‍ കൊണ്ട് അലങ്കരിച്ചതുമാണ് മിഅ ബൈ തനിഷ്‌കിന്റെ വൈവിധ്യമാര്‍ന്ന ആഭരണ ശേഖരങ്ങള്‍. നൂതന ഡിസൈനുകളിലുള്ള ഇയര്‍കഫുകള്‍, പെന്‍ഡന്റുകളായും ഉപയോഗിക്കാവുന്ന ബ്രൂച്ചുകള്‍, ഭാരം കുറഞ്ഞ കമ്മലുകള്‍, സ്റ്റാക്ക് ചെയ്യാവുന്ന ബ്രേസ്‌ലെറ്റുകള്‍, ട്രെന്‍ഡി സുയിധാഗകള്‍, മോതിരങ്ങള്‍ തുടങ്ങിയവ മിഅയുടെ ആഭരണ ശേഖരത്തിലുള്‍പ്പെടുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *