ഇന്ത്യയിലെ ആദ്യത്തെ റോള്‍സ്‌റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കി മലയാളി 

ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് െ്രെപവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ വേണു ഗോപാലകൃഷ്ണനാണ് 16 കോടി ഓണ്‍ റോഡ് വിലയുള്ള റോള്‍സ്‌റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കിയത്.
കൊച്ചി: രാജ്യത്തെ ആദ്യ റോള്‍സ്‌റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II കേരളത്തില്‍.
ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് െ്രെപവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ വേണു ഗോപാലകൃഷ്ണനാണ് 16 കോടി ഓണ്‍ റോഡ് വിലയുള്ള ആദ്യത്തെ  വാഹനം സ്വന്തമാക്കിയത്. കളമശ്ശേരി ചാക്കോളാസ് പവലിയനില്‍ നടന്ന  ചടങ്ങില്‍ റോള്‍സ്‌റോയ്‌സ് ഡീലറായ ചെന്നൈ കുന്‍ എക്‌സ്‌ക്ലൂസീവിനെ പ്രതിനിധീകരിച്ച് സെയില്‍സ് ജനറല്‍ മാനേജര്‍ ഹിതേഷ് നായിക്കും, കേരള  സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണും ചടങ്ങില്‍ പങ്കെടുത്തു.

റോള്‍സ്‌റോയ്‌സ് നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ശക്തവും സാങ്കേതികമായി പുരോഗമിച്ചതുമായ റോള്‍സ് റോയ്‌സാണ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് കക. സാധാരണ ഗോസ്റ്റിനെക്കാള്‍ കരുത്തും സ്‌റ്റൈലും കൂടിയ മോഡലാണ് ബ്ലാക് ബാഡ്ജ്. മറ്റ് റോള്‍സ് റോയ്‌സ് കാറുകളെപ്പോലെ തന്നെ ധാരാളം കസ്റ്റമൈസേഷനും നടത്തിയിട്ടുണ്ട്. . 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് ഗോസ്റ്റിലുമുള്ളത്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സും ഓള്‍വീല്‍െ്രെഡവും ഓള്‍വീല്‍സ്റ്റിയറിങ് ചേസിസും ഉള്ള ഈ  കാറിന് ഗോസ്റ്റ് സീരീസ് ഹഹ വിനേക്കാള്‍ 29ജട കൂടുതല്‍ പവറും 50ചാ കൂടുതല്‍ ടോര്‍ക്കുമുണ്ട്. വേണു ഗോപാലകൃഷ്ണന്‍ രാജ്യത്തെ ഏറ്റവും വില കൂടിയ വാഹന രജിസ്റ്ററേഷന്‍ നമ്പര്‍  കരസ്ഥമാക്കിയതും മുന്‍പ് വാര്‍ത്തയായിരുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *