നിയമ സഹായ ക്യാമ്പ് നടത്തി 

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മനോജ് പി എം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ മിഡ്ടൗണ്‍ കമ്മട്ടിപ്പാടം ഉദയ കോളനി നിവാസികള്‍ക്ക് നിയമ സഹായ ക്യാമ്പ് നടത്തി. കേരള ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്‌സ്മായി സഹകരിച്ചായിരുന്നു ക്യാമ്പ്.കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മനോജ് പി എം ചടങ്ങ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. മരിയന്‍ പോള്‍ അധ്യക്ഷത വഹിച്ചു. കേരള ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്‌സ് പ്രസിഡന്റ് അഡ്വ. ശാന്തമ്മ, റോട്ടറി മുന്‍ ജില്ലാ ഗവര്‍ണര്‍മാരായ ബി ആര്‍ അജിത്ത്, ബാബു ജോസഫ്, കേരള ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്‌സ് സെക്രട്ടറിയും ഗവണ്‍മെന്റ് പ്ലീഡറുമായ അഭിഭാഷക രഞ്ജിത ജെയ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *