ആമസോണ്‍ തട്ടിപ്പ് :  ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം കെ.വി.വി.ഇ.എസ്.യൂത്ത് വിംഗ്

കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലായിരുന്നു ഓണ്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തനം.ആമസോണ്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്ന് കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, ജനറല്‍ സെക്രട്ടറി വിനോ ബേബി, ട്രഷറര്‍ അജ്മല്‍ കാമ്പായി എന്നിവര്‍ ആവശ്യപ്പെട്ടു.

കൊച്ചി :   ഓണ്‍ലൈന്‍ കുത്തകയായ ആമസോണില്‍ നിന്നും വ്യാജ ഉല്‍പ്പന്നങ്ങള്‍ വാങ്ങി വഞ്ചിതരായ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലായിരുന്നു ഓണ്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തനം. സ്വദേശത്തെയും വിദേശത്തെയും ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ പകുതി വിലയ്ക്ക് വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി. ആമസോണിന്റെ കളമശ്ശേരി ഗോഡൗണില്‍ നിന്നും ഇന്ത്യന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിെഎഎസ്) അധികൃതര്‍ പിടിച്ചെടുത്ത വ്യാജ ഉത്പന്നങ്ങളുടെ നീണ്ട നിര വെളിപ്പെടുത്തുന്നത് വന്‍ ഗൂഢാലോചനയും സാമ്പത്തിക തട്ടിപ്പുമാണ്. വ്യാജ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിലക്കുറവില്‍ ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന കുത്തക ഓണ്‍ലൈന്‍ വിതരണക്കാരെ നിയന്ത്രിക്കണമെന്നും അവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഏറെക്കാലത്തെ ആവശ്യമാണ്. ആമസോണ്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്ന് കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, ജനറല്‍ സെക്രട്ടറി വിനോ ബേബി, ട്രഷറര്‍ അജ്മല്‍ കാമ്പായി എന്നിവര്‍ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *