കര്‍ണാടകയില്‍ ‘ജോയ് ഹോംസ്’ പദ്ധതിയിലൂടെ 50 വീടുകള്‍ കൈമാറി

ബെംഗളൂരുവിലെ നിംഹാന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായ കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര താക്കോല്‍ ദാനം നിര്‍വഹിച്ചു.
കൊച്ചി: ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ‘ജോയ് ഹോംസ്’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 50 വീടുകള്‍ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് കൈമാറി.  ബെംഗളൂരുവിലെ നിംഹാന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായ കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര താക്കോല്‍ ദാനം നിര്‍വഹിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കായി സുരക്ഷിതവും സ്ഥിരവാസയോഗ്യവുമായ ഭവനങ്ങള്‍ നിര്‍മ്മിച്ച് കൈമാറുക എന്നതാണ് ‘ജോയ് ഹോംസ്’ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.

ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് ‘ജോയ് ഹോംസ്’ എന്ന പദ്ധതി നടപ്പിലാക്കി വരുന്നത്. ഇതുവരെ 414 വീടുകളാണ് ‘ജോയ് ഹോംസ്’ പദ്ധതിയിലൂടെ കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിര്‍മ്മിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. ഈ പദ്ധതിയുടെ കീഴില്‍ 500 ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഓരോ വീടിന്റെയും നിര്‍മ്മാണ ചിലവ് 7.5 ലക്ഷമാണ്. പ്രകൃതി ദുരന്തങ്ങള്‍ അതിജീവിച്ചവരേയും എന്‍ഡോസള്‍ഫാന്‍ ബാധിതരേയും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ ‘ജോയ് ഹോംസ്’ പദ്ധതിയുടെ ഭാഗമായി തെലങ്കാനയില്‍ പുതിയതായി 50 വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കുമെന്ന്  ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *