‘ഇമാക് ‘അവാര്‍ഡ് വിതരണം ഏപ്രില്‍ 09, 10 തിയതികളില്‍

ബിസിനസ്, വ്യവസായ മേഖലകളില്‍ നിന്നുമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിന്റെ ഉത്ഘാടനം കേരള പൊതുമരാമത്ത്  ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ആര്‍.പി. ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ബി. രവി പിള്ളയ്ക്കാണ് ഇത്തവണത്തെ ഇമാക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്.
കൊച്ചി: ‘ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള (ഇമാക്) സംഘടിപ്പിക്കുന്ന സൈലന്റ് ഹീറോസ് അവാര്‍ഡുകളുടെ ഏഴാം പതിപ്പ്  ഏപ്രില്‍ 9, 10 തിയതികളില്‍ കൊല്ലം അഷ്ടമുടി ലീല റാവിസില്‍ നടക്കും. ബിസിനസ്, വ്യവസായ മേഖലകളില്‍ നിന്നുമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിന്റെ ഉത്ഘാടനം കേരള പൊതുമരാമത്ത്  ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ആര്‍.പി. ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ബി. രവി പിള്ളയ്ക്കാണ് ഇത്തവണത്തെ ഇമാക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്.

ബി2ബി എക്‌സ്‌പോ, പാനല്‍ ചര്‍ച്ചകള്‍, വിനോദ പരിപാടികള്‍ എന്നിവ നടക്കുന്ന വാര്‍ഷിക ചടങ്ങില്‍ കേരളത്തിലുടനീളമുള്ള ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളുടെയും പ്രൊഫഷണലുകളുടെയും സുസ്ഥിരമായ ശ്രമങ്ങളെ അംഗീകരിക്കുകയും അവാര്‍ഡുകള്‍ നല്‍കി ആദരിക്കുകയും ചെയ്യും.സൈലന്റ് ഹീറോസ് അവാര്‍ഡ്‌സ് 2025 5 പ്രധാന വിഭാഗങ്ങളില്‍ 60 ഉപവിഭാഗങ്ങളിലുമായി സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളാണ് ജേതാക്കള്‍ക്ക് സമ്മാനിക്കുക. ഇവന്റ് ഡികോര്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സൊലൂഷന്‍സ്, എന്റര്‍ടൈന്‍മെന്റ് ഡിസൈന്‍, വെന്യു ആന്‍ഡ് കാറ്ററിങ് സൊല്യൂഷന്‍സ്, പഴ്‌സണലൈസ്ഡ് സൊലൂഷ്യന്‍സ് എന്നിങ്ങനെയാണ്  അഞ്ച് പ്രധാന അവാര്‍ഡ് വിഭാഗങ്ങള്‍.

കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കേരളത്തിലെ വിവിധ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള ‘ഇമാക് ‘ രൂപീകരിച്ചത്. സെക്രട്ടറി ജിന്‍സി ബിന്നി, ട്രഷറര്‍ ബഹനാന്‍ കെ അരീക്കല്‍, വൈസ് പ്രസിഡന്റ് ജുബിന്‍ ജെ ജോണ്‍, കണ്‍വീനര്‍ ജോയല്‍ ജോണ്‍ എന്നിവരും  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *