ഐസിഎല്‍ ഫിന്‍കോര്‍പ്പ്
സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യു ആരംഭിച്ചു

68 മാസത്തെ കാലാവധിക്ക് ഇരട്ടി തുകയാണ് നിക്ഷേപകന് കമ്പനി വാഗ്ദാനം ചെയ്യുന്നത്

 

കൊച്ചി: മൂന്നു പതിറ്റാണ്ടിലേറെ സേവനപാര്യമ്പര്യമുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് CRISIL BBB-STABLE റേറ്റിംഗുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ചു. ജനുവരി എട്ടു മുതല്‍ സബ്ക്രിപ്ഷനുകള്‍ ആരംഭിച്ചു. ജനുവരി 21 വരെ ഇഷ്യു ലഭിക്കും. പൂര്‍ണ്ണമായി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ ഇഷ്യു അവസാനിക്കും.

ആയിരം രൂപയാണ് എന്‍സിഡിയുടെ മുഖവില. 68 മാസത്തെ കാലാവധിക്ക് ഇരട്ടി തുകയാണ് നിക്ഷേപകന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 60 മാസത്തേക്ക് 12.50%, 36 മാസത്തേക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക് 11.00% എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയര്‍ന്ന പലിശ നിരക്ക്. 10 നിക്ഷേപ ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട് നാല് വ്യത്യസ്ത സ്‌കീമുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 10,000 രൂപയാണ് കുറഞ്ഞ ആപ്ലിക്കേഷന്‍ തുക. ഇഷ്യു ഘടന മനസിലാക്കാന്‍ www.iclfincorp.com ല്‍ നിന്ന് നിക്ഷേപകര്‍ക്ക് ഇഷ്യൂ പ്രോസ്‌പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം. ഇഷ്യുവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ഗോള്‍ഡ് ലോണ്‍ സേവനം കൂടുതല്‍ ശക്തിപ്പെടുത്താനും നൂതന സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ഐസിഎല്‍ഫിന്‍കോര്‍പ്പ് ലക്ഷ്യമിടുന്നതെന്ന് സിഎംഡി അഡ്വ. കെ. ജി. അനില്‍കുമാര്‍, വൈസ് ചെയര്‍മാനും സിഇഒയുമായ ഉമ അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു. അപേക്ഷാ ഫോറം വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.നിക്ഷേപകര്‍ക്ക് അടുത്തുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പ് ബ്രാഞ്ച് സന്ദര്‍ശിക്കുകയോ 1800 31 333 53, +91 85890 01187, +91 85890 20137, +91 85890 20186 എന്നീ നമ്പറുകളില്‍ വിളിക്കുകയോ ചെയ്യാം.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന നിലവാരം പാലിച്ച് പ്രവര്‍ത്തിക്കുന്ന ഐസിഎല്‍ ഫിന്‍കോര്‍പ്പിന് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. തമിഴ്‌നാട്ടില്‍ 92 വര്‍ഷത്തിലേറെ സേവന പാരമ്പര്യമുള്ള BSE-ലിസ്റ്റഡ് NBFCയായ സേലം ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിനെ ഏറ്റെടുത്തതോടെ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ വിപണി സ്ഥാനം കൂടുതല്‍ ശക്തമായിട്ടുണ്ട്. ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ്, ഇന്‍വെസ്റ്റ്‌മെന്റ്്‌സ്, ഹോം ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളും ഇന്‍ഷുറന്‍സ് ഗൈഡന്‍സും ഐസിഎല്‍ ഫിന്‍കോര്‍പ്പ് പ്രദാനം ചെയ്യുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.

Spread the love