ഐസിഐസിഐ പ്രു ഗിഫ്റ്റ്
സെലക്ട് അവതരിപ്പിച്ചു

ഗ്യാരണ്ടീഡ് വരുമാനത്തിന്റെ ദൈര്‍ഘ്യം, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്ക് ലഭിക്കാവുന്ന തുക എന്നിവ പോലുള്ള ഒന്നിലധികം ഫ്ളെക്സിബിലിറ്റികളും വാഗ്ദാനം ചെയ്യുന്നതായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് പ്രൊഡക്റ്റ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട പറഞ്ഞു.

 

കോഴിക്കോട്: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ദീര്‍ഘകാല (ലോങ്-ടേം) സേവിങ്സ് ഉല്‍പ്പന്നമായ ഐസിഐസിഐ പ്രു ഗിഫ്റ്റ് സെലക്ട് അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ഗ്യാരണ്ടീഡ് വരുമാനം എപ്പോള്‍ ആരംഭിക്കണമെന്ന് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്ന ഈ ഉത്പന്നം ഗ്യാരണ്ടീഡ് വരുമാനത്തിന്റെ ദൈര്‍ഘ്യം, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്ക് ലഭിക്കാവുന്ന തുക എന്നിവ പോലുള്ള ഒന്നിലധികം ഫ്ളെക്സിബിലിറ്റികളും വാഗ്ദാനം ചെയ്യുന്നതായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് പ്രൊഡക്റ്റ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട പറഞ്ഞു.
.

കൂടാതെ, ലൈഫ് കവര്‍ ഘടകഭാഗം കുടുംബത്തിന് സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നു. വര്‍ധിച്ചുവരുന്ന വരുമാന ഓപ്ഷനാണ് ഉല്‍പ്പന്നത്തിന്റെ സവിശേഷ ഫീച്ചറുകളിലൊന്ന്. ഇതില്‍ വരുമാനം പ്രതിവര്‍ഷം 5% കോമ്പൗണ്ടിങ് നിരക്കില്‍ വര്‍ധിക്കുകയും അതുവഴി പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യും. ഈ അതുല്യ ഉല്‍പ്പന്നം ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ജീവിത ലക്ഷ്യങ്ങളും പണമൊഴുക്ക് ആവശ്യകതകളും അനുസരിച്ച് ഇഷ്ടാനുസൃതമാക്കാന്‍ കഴിയുന്ന ഗ്യാരണ്ടീഡ് വരുമാനത്തിന്റെ പ്രയോജനം നേടാന്‍ സഹായകരമാവുമെന്നും അമിത് പാല്‍ട്ട പറഞ്ഞു.

Spread the love