ആമസോണ്‍ സഹേലി പ്രോഗ്രാമിലൂടെ ഭിന്നശേഷിയുള്ള സ്ത്രീകള്‍ക്ക് വിശാലമായ വിപണി അവസരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ അവരുടെ ബിസിനസ് വളര്‍ത്തുന്നതിനും കഴിയും.
കൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് യൂത്ത് ഫോര്‍ജോബ്‌സ് ഫൗണ്ടേഷനുമായി ആമസോണ്‍ ഇന്ത്യ സഹകരിക്കുന്നു. ഭിന്നശേഷിക്കാരായ വനിതാ ബിസിനസുകാരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ആമസോണ്‍ ഡോട്ട് ഇന്‍ വഴി സഹായം നല്‍കുയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ആമസോണ്‍ സഹേലി പ്രോഗ്രാമിലൂടെ ഭിന്നശേഷിയുള്ള സ്ത്രീകള്‍ക്ക് വിശാലമായ വിപണി അവസരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ അവരുടെ ബിസിനസ് വളര്‍ത്തുന്നതിനും കഴിയും.
ഈ സഹകരണത്തിന്റെ ഭാഗമായി ആമസോണ്‍ സഹേലി പ്രോഗ്രാമിലൂടെ സ്ത്രീകള്‍ നയിക്കുന്ന ബിസിനസുകളെ പിന്തുണയ്ക്കും. ഡിജിറ്റല്‍, പെര്‍ഫോമന്‍സ് മാര്‍ക്കറ്റിംഗ്, ഉല്‍പ്പന്ന ലിസ്റ്റിംഗ് ഒപ്റ്റിമൈസേഷന്‍, പരസ്യ രീതികള്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഉപഭോക്തൃ പ്രതീക്ഷകളും വിപണി അവസരങ്ങളും നന്നായി മനസ്സിലാക്കുന്നതിന് മേഖലയിലെ വനിതാ സംരംഭകര്‍ക്ക് ഡാറ്റാധിഷ്ഠിത സ്ഥിതിവിവരക്കണക്കുകളും മെട്രിക്‌സുകളും ലഭ്യമാക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.