ഡോ. എം.ഐ സഹദുള്ളയ്ക്ക്  ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകളാണ് ഡോ. എം.ഐ. സഹദുള്ളയെ നഴ്‌സ് എക്‌സിക്യൂട്ടീവ്‌സ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
തിരുവനന്തപുരം: അസോസിയേഷന്‍ ഓഫ് നഴ്‌സ് എക്‌സിക്യൂട്ടീവ്‌സ് ഇന്ത്യയുടെ (എഎന്‍ഇഐ) അഞ്ചാമത് വാര്‍ഷിക സമ്മേളനത്തില്‍ കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളയ്ക്ക് പുരസ്‌കാരം. ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകളാണ് ഡോ. എം.ഐ. സഹദുള്ളയെ നഴ്‌സ് എക്‌സിക്യൂട്ടീവ്‌സ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എഎന്‍ഇഐ ദേശീയ പ്രസിഡന്റ് ക്യാപ്റ്റന്‍ അജിത നായര്‍ ഡോ. എം.ഐ സഹദുള്ളയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു. രാജ്യത്തെ നഴ്‌സുമാരുടെ ക്ഷേമവും വളര്‍ച്ചയും മുന്‍നിര്‍ത്തിക്കൊണ്ട് സ്ഥാപിതമായ ദേശീയ സംഘടനയാണ് എഎന്‍ഇഐ.നിലവില്‍ ഡോ. സഹദുള്ള അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യയുടെ (എഎച്ച്പിഐ) ദേശീയപ്രസിഡന്റ് കൂടിയാണ്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *