സിഎസ്ആര്‍ മികവ്: വി പി നന്ദകുമാര്‍  ദേശീയ അവാര്‍ഡ്  ഏറ്റുവാങ്ങി

മുംബൈയില്‍ വ്യാഴാഴ്ച വൈകിട്ട് നടന്ന ഇന്ത്യാ ഫിലാന്ത്രോപി സമ്മിറ്റിലായിരുന്നു അവാര്‍ഡ് വിതരണം.
കൊച്ചി:  കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയില്‍  മാതൃകാപരമായ നേതൃമികവ് പ്രകടിപ്പിച്ചതിനുള്ള ഹുറുണ്‍ ഇന്ത്യഎഡല്‍ഗിവ് അവാര്‍ഡ് 2025, മണപ്പുറം ഫിനാന്‍സ് എംഡിയും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ ഏറ്റുവാങ്ങി. മുംബൈയില്‍ വ്യാഴാഴ്ച വൈകിട്ട് നടന്ന ഇന്ത്യാ ഫിലാന്ത്രോപി സമ്മിറ്റിലായിരുന്നു അവാര്‍ഡ് വിതരണം. എഡല്‍ഗിവ് ഫൗണ്ടേഷന്‍ സിഇഒ നഗ്മ മുല്ലയും ഹുറുണ്‍ ഇന്ത്യാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ അനസ് റഹ്മാന്‍ ജുനൈദും ചേര്‍ന്നാണ് അവാര്‍ഡു നല്‍കിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യമെമ്പാടും ദശലക്ഷക്കണക്കിനാളുകളുടെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്ന സംഘടനകളുടേയും വ്യക്തികളുടേയും പ്രവര്‍ത്തനങ്ങള്‍ക്കള്ള  അംഗീകാരമായാണ് ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. മണപ്പുറം ഫൗണ്ടേഷന്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച അംഗീകാരം അഭിമാനത്തോടെയാണ് ഏറ്റു വാങ്ങുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ചു സംസാരിക്കവേ വി പി നന്ദകുമാര്‍ പറഞ്ഞു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ പോലും മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചാല്‍ അത് വിജയമായാണ് ഫൗണ്ടേഷന്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ജിന്‍ഡാല്‍ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ഷല്ലു ജിന്‍ഡാല്‍, സ്വേഡ്‌സ് ഫൗണ്ടേഷനുവേണ്ടി സറീന സ്‌ക്രൂവാല എന്നീ പ്രമുഖരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
Spread the love

Leave a Reply

Your email address will not be published. Required fields are marked *