ബ്രിട്ടാനിയ 50-50 നാലാം അമ്പയര്‍: രണ്ടാം സീസണ്‍ തുടങ്ങുന്നു

ശരിയായ പ്രവചനങ്ങള്‍ക്ക് മത്സര ടിക്കറ്റുകള്‍, ക്യാഷ്ബാക്ക് തുടങ്ങി സമ്മാാനങ്ങള്‍ നല്‍കുന്നു.
കൊച്ചി: ബ്രിട്ടാനിയ 50-50 നാലാം അമ്പയര്‍ ഗെയിം രണ്ടാം സീസണ്‍ ആരംഭിക്കുന്നു. ഇതുവഴി ആരാധകര്‍ക്ക് അമ്പയറാകാനും മത്സരങ്ങള്‍ കാണാനും പ്രവചനങ്ങള്‍ നടത്താനുമുള്ള അവസരമാണ് ലഭിക്കുന്നത്. ശരിയായ പ്രവചനങ്ങള്‍ക്ക് മത്സര ടിക്കറ്റുകള്‍, ക്യാഷ്ബാക്ക് തുടങ്ങി സമ്മാാനങ്ങള്‍ നല്‍കുന്നു. ട്രെയിന്‍ കമ്പാര്‍ട്ടുമെന്റുകള്‍ പോലുള്ള ഇടങ്ങളിലോ സൗഹൃദ സദസുകളിലോ അമ്പയറിംഗ് തീരുമാനങ്ങള്‍ എടുക്കുന്ന സാധാരണക്കാരെ കാണിക്കുന്ന ട്വിസ്റ്റുകളുള്ള പരസ്യചിത്രങ്ങളും ഈ ക്യാംപെയ്‌നിന്റെ ഭാഗമായി ബ്രിട്ടാനിയ പുറത്തിറക്കുന്നുണ്ട്.

കളിയുടെ ആവേശം സൃഷ്ടിക്കുന്നതിനാണ് നാലാം അമ്പയര്‍ രണ്ടാം സീസണിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടാനിയ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ സിദ്ധാര്‍ത്ഥ് ഗുപ്ത പറഞ്ഞു.  ക്രിക്കറ്റിനോടുള്ള ഞങ്ങളുടെ സ്‌നേഹവും, ബ്രാന്‍ഡിന്റെ സ്ഥാനനിര്‍ണ്ണയവും ഞങ്ങള്‍ കൊണ്ടുവന്നു. ഒരു കൈറ്റിനെ അല്ലെങ്കില്‍ ഒരു ക്യാച്ചിനെ, അബ് ഇന്ത്യ മേ ഹര്‍ കോയി ബനേഗ അമ്പയര്‍ എന്ന് വിളിക്കുന്നതായി ഷബാങ് സിഒഒ ഉമ്മ സൈനി പറഞ്ഞു. ബ്രിട്ടാനിയ 5050 പായ്ക്ക് സ്‌കാന്‍ ചെയ്ത് നാലാം അമ്പയര്‍ ഗെയിമിന്റെ ഭാഗമാകാം. ഇതിലൂടെ മത്സരം കാണുന്നതിനുള്ള പാസുകള്‍, ക്യാഷ്ബാക്ക് എന്നിവയും അതിലേറെയും നേടാനുള്ള അവസരം ലഭിക്കുന്നതായി ബ്രിട്ടാനിയ പറയുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *