കൊച്ചി: ആഗോളതലത്തില്‍ ഇംഗ്ലീഷ് ഭാഷാ കോഴ്‌സുകള്‍ നടത്തുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ബെര്‍ലിങ്ടണ്‍ ഇംഗ്ലീഷ് കൊച്ചിയില്‍ ‘ബെര്‍ലിങ്ടണ്‍ ഇംഗ്ലീഷ് ഫോര്‍ നഴ്‌സസ്’എന്ന പ്രോഗ്രാം നടത്തി. മാരിയറ്റ് ഹോട്ടലില്‍ നടന്ന ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിന്റെ ഭാഗമായി ‘വിദ്യാഭ്യാസവും നഴ്‌സിംഗും, തൊഴില്‍ സാദ്ധ്യതകളും’ എന്ന വിഷയത്തില്‍ വിവിധ പാനല്‍ ചര്‍ച്ചകളും നടന്നു. നഴ്‌സിംഗ് വിദ്യാര്‍ഥികളുടെയും നഴ്‌സിംഗ് പ്രൊഫഷണലുകളുടെയും ഇംഗ്ലീഷ് ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് പ്രത്യേകമായി രൂപകല്‍പന ചെയ്ത കോഴ്‌സാണ് ബെര്‍ലിങ്ടണ്‍ ഇംഗ്ലീഷ് ഫോര്‍ നഴ്‌സസ് എന്ന് അധികൃതര്‍ അറിയിച്ചു.
ബെര്‍ലിങ്ടണ്‍ ഇംഗ്ലീഷ് ടീച്ചിംഗ് ആന്‍ഡ് ട്രെയിനിംഗ് വിഭാഗം തലവന്‍ കല്‍പേഷ് അമിന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരായ അമിത് ഉപാധ്യായ, എലിസബത്ത് ഡേവിഡ്, ജോസഫ് ചെറിയാന്‍, പ്രോഫ. റോയ് കെ ജോര്‍ജ്, പ്രൊഫ. സൂസന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമിടയില്‍ ഒരു സുപ്രധാന ഘടകമായി പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്തേണ്ടത് പ്രധാനമാണെന്നും അത് ചികിത്സയില്‍ ഗുണകരമായ വ്യത്യാസം സൃഷ്ടിക്കുകയും ചെയ്യുമെന്ന് കല്‍പേഷ് അമിന്‍ പറഞ്ഞു.’മികച്ച ആശയവിനിമയ വഴി നഴ്‌സിംഗ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുക’ എന്ന വിഷയത്തില്‍ നടന്ന ശില്‍പശാല ബെര്‍ലിങ്ടണ്‍ ഇംഗ്ലീഷ് മാസ്റ്റര്‍ ട്രെയിനര്‍ ജോര്‍ജ് ജോണ്‍ നയിച്ചു. മുഖ്യപ്രഭാഷണം നടത്തവേ ബെര്‍ലിങ്ടണ്‍ ഇംഗ്ലീഷ് ഇന്ത്യദക്ഷിണേഷ്യ എംഡി അമിത് ഭവേജ അതിവേഗം വളരുന്ന ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ മികച്ച ആശയവിനിമയം സുപ്രധാനമാണെന്ന് പറഞ്ഞു.