ബജാജ് അലയന്‍സ് ലൈഫ് സൂപ്പര്‍വുമണ്‍ ടേം പദ്ധതി പുറത്തിറക്കി 

സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ജീവിതത്തിലുടനീളം ആത്മവിശ്വാസത്തോടെയും സ്ഥിരതയോടെയും മുന്നോട്ട് പോകാനും ഈ പദ്ധതി സ്ത്രീകളെ സഹായിക്കും- ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ എം.ഡി.യും സി.ഇ.ഒയുമായ തരുണ്‍ ചുങ് പറഞ്ഞു.
കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് സ്ത്രീകള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്ത സമഗ്ര സംരക്ഷണ പദ്ധതിയായ ബജാജ് അലയന്‍സ് ലൈഫ് സൂപ്പര്‍വുമണ്‍ ടേം (എസ്ഡബ്ല്യൂടി) പുറത്തിറക്കി. പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ ടേം ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, സ്ത്രീകളുടെ ഗുരുതര രോഗങ്ങള്‍ക്കുള്ള പരിരക്ഷ, കുട്ടികള്‍ക്കുള്ള ആനുകൂല്യം, ആരോഗ്യ പരിപാലന സേവനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ക്ക് സമഗ്ര സംരക്ഷണം ഉറപ്പു വരുത്തുന്ന പദ്ധതിയാണിതെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ എം.ഡി.യും സി.ഇ.ഒയുമായ തരുണ്‍ ചുങ് പറഞ്ഞു.സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ജീവിതത്തിലുടനീളം ആത്മവിശ്വാസത്തോടെയും സ്ഥിരതയോടെയും മുന്നോട്ട് പോകാനും ഈ പദ്ധതി സ്ത്രീകളെ സഹായിക്കും.

ബജാജ് അലയന്‍സ് ലൈഫ് സൂപ്പര്‍വുമണ്‍ ടേം ഇന്‍ഷുറന്‍സിലൂടെ പോളിസി ഉടമയുടെ മരണ ശേഷം നോമിനിക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കും. ഗുരുതര രോഗങ്ങള്‍ക്കുള്ള കവറിലൂടെ കാന്‍സര്‍ ഉള്‍പ്പടെ 60 ഗുരുതര രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ബ്രസ്റ്റ്, സര്‍വിക്‌സ്, ഒവേറിയന്‍ കാന്‍സറുകള്‍ ഉള്‍പ്പടെയാണിതെന്നും തരുണ്‍ ചുങ് പറഞ്ഞു.പോളിസി ഉടമയുടെ അഭാവത്തിലും കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി മാസം തോറും സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതി തിരഞ്ഞെടുക്കാനും ബജാജ് അലയന്‍സ് ലൈഫ് സൂപ്പര്‍വുമണ്‍ ടേം ഇന്‍ഷുറന്‍സിലൂടെ സാധിക്കും. കൂടാതെ പോളിസി ഉടമയ്ക്ക് എല്ലാ വര്‍ഷവും 36,500 രൂപ വരെയുള്ള ആരോഗ്യ പരിശോധന, ഒ.പി. കണ്‍സള്‍ട്ടേഷന്‍, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടുള്ള സഹായം, മാനസികാരോഗ്യ സഹായം, പോഷകാഹാര ഉപദേശങ്ങള്‍ തുടങ്ങിയ സേവനങ്ങളും സൗജന്യമായി ലഭിക്കും.
Spread the love

Leave a Reply

Your email address will not be published. Required fields are marked *