‘ഓട്ടോചാറ്റ്’ മെറ്റയുടെ  പങ്കാളി

കേരളത്തില്‍നിന്ന് ആദ്യമായിട്ടാണ് ഒരു സ്റ്റാര്‍ട്ടപ്പ് മെറ്റയുടെ വാട്‌സ്ആപ്പ് ബിസിനസ് പങ്കാളിത്തം നേടുന്നത്.
കൊച്ചി: മലയാളിയായ റെജി മോടിയില്‍ വികസിപ്പിച്ച എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ബിസിനസ് ഓട്ടോമേഷന്‍ പ്ലാറ്റ്‌ഫോം ഓട്ടോചാറ്റ്, മെറ്റയുടെ എഐ ഇന്റഗ്രേറ്റഡ് ബിസിനസ് പങ്കാളിത്തം കരസ്ഥമാക്കി. കേരളത്തില്‍നിന്ന് ആദ്യമായിട്ടാണ് ഒരു സ്റ്റാര്‍ട്ടപ്പ് മെറ്റയുടെ വാട്‌സ്ആപ്പ് ബിസിനസ് പങ്കാളിത്തം നേടുന്നത്. സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത പ്ലാറ്റ്‌ഫോമാണ് ഓട്ടോചാറ്റ്. കസ്റ്റമര്‍ സപ്പോര്‍ട്ട്, ലീഡ് ജനറേഷന്‍, ഇകൊമേഴ്‌സ് ഇന്റഗ്രേഷന്‍ എന്നിവയിലൂടെ ചെറുകിടഇടത്തരം സംരംഭങ്ങളുടെ ബിസിനസ്സ് വര്‍ധിപ്പിക്കുന്നതിന് ഓട്ടോചാറ്റ് സഹായിക്കുന്നു.
ഇതിനായി മെറ്റയുടെ സാങ്കേതിക പിന്തുണയും ലഭിക്കും. ഇന്ത്യയ്ക്ക് പുറമെ മിഡില്‍ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലായി 5000ത്തിലധികം ചെറുകിട വ്യവസായങ്ങള്‍ ഓട്ടോചാറ്റിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്.

നിലവിലുള്ള ചാറ്റുകള്‍, കോണ്‍ടാക്റ്റുകള്‍, ഡാറ്റ എന്നിവയെല്ലാം സുരക്ഷിതമായി സൂക്ഷിച്ചുകൊണ്ട് തന്നെ പൂര്‍ണ്ണ ഓട്ടോമേഷന്‍ സാധ്യമാകുന്നു എന്നതാണ് ഓട്ടോചാറ്റിന്റെ സവിശേഷത. നിലവിലുള്ള വാട്‌സ്ആപ്പ് ബിസിനസ്സ് അക്കൗണ്ടുകള്‍ നിലനിര്‍ത്തികൊണ്ടുതന്നെ ഓട്ടോമേഷന്‍ സാധ്യമാക്കുവാന്‍ ഓട്ടോചാറ്റിലൂടെ കഴിയുന്നു.സ്ഥാപനത്തിന്റെ വലിപ്പമോ സാങ്കേതിക പരിജ്ഞാനമോ കണക്കിലെടുക്കാതെ ഓരോ കമ്പനിക്കും മികച്ച ഓട്ടോമേഷന്‍ സൗകര്യം നല്‍കുകന്നതിനാണ് ഓട്ടോചാറ്റ് വികസിപ്പിച്ചത്. മെറ്റയുടെ ഈ അംഗീകാരം ഞങ്ങളുടെ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കുന്നതില്‍ കൂടുതല്‍ കരുത്തേകുന്നു.’ ഓട്ടോചാറ്റിന്റെ സ്ഥാപകനും സിഇഒയുമായ റെജി മോടിയില്‍ പറഞ്ഞു. ആഗോള ഡാറ്റ സേവനദാതാക്കളായ ഹോസ്റ്റാവോ എല്‍എല്‍സിയുടെ സാങ്കേതിക പിന്തുണയോടെയാണ് ഓട്ടോ ചാറ്റ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം
Spread the love

Leave a Reply

Your email address will not be published. Required fields are marked *