ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്‌റ്റോര്‍ കൊച്ചി ലുലുമാളില്‍  തുറന്നു 

ലുലു ഷോപ്പിങ് മാളിന്റെ ഒന്നാം നിലയില്‍ 3312 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് അത്യാധുനിക ഷോറൂം സ്ഥിതി ചെയ്യുന്നത്.
കൊച്ചി: ഇമാജിന്‍ ബൈ ആംപിള്‍, കേരളത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്‌റ്റോര്‍ കൊച്ചി ലുലു മാളില്‍ തുറന്നു. നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഷോപ്പിങ് മാളിന്റെ ഒന്നാം നിലയില്‍ 3312 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് അത്യാധുനിക ഷോറൂം സ്ഥിതി ചെയ്യുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ ആഗോള ഡിസൈന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരുക്കിയ ഈ വിശാലമായ സ്‌റ്റോര്‍ ഷോപ്പിംഗ് ഇടത്തിന് അപ്പുറം ആപ്പിളിന്റെ മികച്ച ഒരു അനുഭവ കേന്ദ്രം കൂടിയാണ്.കേരളത്തില്‍ ഇതുവരെ ആപ്പിള്‍ റിസെല്ലിങ് സ്‌റ്റോറുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരം സ്‌റ്റോറുകളില്‍ ലഭിക്കാത്ത ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതാണ് പ്രീമിയം പാര്‍ട്ണര്‍ സ്‌റ്റോറുകളുടെ പ്രത്യേകത. കൊച്ചിയിലേത്

ഇമാജിന്റെ മൂന്നാമത്തെ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്‌റ്റോറാണ്. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു സ്‌റ്റോറുകളെന്ന് ആംപിള്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ നേഹ ജിന്‍ഡാല്‍ പറഞ്ഞു.’ഒരു ഉത്പന്നത്തിന് അപ്പുറം ആപ്പിളിന്റെ നവീന അനുഭവം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നതിലാണ് ഇമാജിന്‍ ബൈ ആംപിള്‍ ശ്രദ്ധ ചെലുത്തുന്നത്. ലുലുമാളില്‍ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്‌റ്റോര്‍ തുറന്നതിലൂടെ  കേരളത്തിലെ പ്രീമിയം റീട്ടെയിലിന് പുതിയ നിലവാരം ഉറപ്പുവരുത്തുവാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്’  ആംപിള്‍ ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫീസര്‍ പാര്‍ത്ഥ സാരഥി ഭട്ടാചാര്യ പറഞ്ഞു. ആരംഭം മുതല്‍ ഉദ്ഘാടനം വരെയുള്ള സുപ്രധാന ഘട്ടങ്ങളില്‍ അതിന്റെ എല്ലാ ആവേശവും കാത്തുസൂക്ഷിക്കുവാനും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുവാനും തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നേഹ ജിന്‍ഡാല്‍ പറഞ്ഞു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *