പരിസ്ഥിതി സംരക്ഷണം :  ‘ ആനന്ദകര്‍ണ്ണികാരം 2025 ‘ പദ്ധതിയ്ക്ക് ജൂണ്‍ 5 ന് തുടക്കം

എറണാകുളം കണ്ടെയ്‌നര്‍ റോഡില്‍ പൊന്നാരമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപം രാവിലെ 08.30 ന് നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ടവിമലാദിത്യ, ലോക് ആം റെസ് ലിംഗ് ചാമ്പ്യന്‍ ജോബി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
കൊച്ച: ഹാപ്പിനെസ് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കണിക്കൊന്ന വെച്ചുപിടിപ്പിക്കുന്ന ‘ ആനന്ദ കര്‍ണ്ണികാരം 2025  ‘ എന്ന പദ്ധതിയ്ക്ക് ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ കൊച്ചിയില്‍ തുടക്കമാകും. എറണാകുളം കണ്ടെയ്‌നര്‍ റോഡില്‍ പൊന്നാരമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപം രാവിലെ 08.30 ന് നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ടവിമലാദിത്യ, ലോക് ആം റെസ് ലിംഗ് ചാമ്പ്യന്‍ ജോബി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ഇഴപിരിക്കാനാവാത്ത വിധത്തിലുള്ള ബന്ധം വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യവുമായിട്ടാണ് ആനന്ദ കര്‍ണ്ണികാരം 2025 പദ്ധതി ആരംഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *