അമൃതയില്‍ ദ്വിദിന ന്യൂറോ യൂറോളജി  കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

ദ്വിദിന കോണ്‍ഫറന്‍സ് കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി: ഇന്റര്‍നാഷണല്‍ ന്യൂറോ യൂറോളജി സൊസൈറ്റി (ഐനസ്) യുടെ കോണ്‍ഫറന്‍സ് ന്യൂറോ  യൂറോളജി അപ്പ്‌ഡേറ്റ് 2025 ന് അമൃത ആശുപത്രി വേദിയായി. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്ത യൂറോളജി, ന്യൂറോളജി, ഫിസിയാട്രി, ഗാസ്‌ട്രോ എന്ററോളജി വിദഗ്ധര്‍ പങ്കെടുക്കുന്ന ദ്വിദിന കോണ്‍ഫറന്‍സ് കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

കോണ്‍ഫറന്‍സിന്റെ ഭാഗമായി ന്യൂറോജെനിക് ബ്ലാഡര്‍, പെല്‍വിക് ഫ് ളോര്‍ ഡിസ്ഫംഗ്ഷന്‍, യൂറോഡൈനാമിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ വിവിധ സെഷനുകള്‍ സംഘടിപ്പിച്ചു. ലണ്ടനില്‍ നിന്നുള്ള പ്രൊഫ. ജലേഷ് പണിക്കര്‍, ഡോ. പ്രസാദ് മല്ലാടി, ഡോ. ജാഗ്രതി ഗുപ്ത എന്നിവര്‍ ഉള്‍പ്പെടെ ആരോഗ്യ രംഗത്തെ പ്രമുഖര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു. സാക്രല്‍ ന്യൂറോമൊഡുലേഷന്‍ പോലുള്ള പുതിയ ചികിത്സാ മാര്‍ഗങ്ങളും കോണ്‍ഫറന്‍സില്‍ ചര്‍ച്ചയായി.

അമൃത ആശുപത്രി പെല്‍വിക് ഡിസ്ഫങ്ഷന്‍ ക്ലിനിക്കിലെ ഡോ. കണ്ണന്‍ നായര്‍ (യൂറോളജി), ഡോ. ഉദിത് ശറഫ് (ന്യൂറോളജി), ഡോ. രവി ശങ്കരന്‍ (ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷന്‍), ഡോ. ഷൈന്‍ സദാശിവന്‍ (ഗാസ്‌ട്രോഎന്ററോളജി) എന്നിവര്‍ പങ്കെടുത്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *