കരീന കപൂര്‍ ബിസെല്‍ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡര്‍ 

കരീനയുമായുള്ള സഹകരണം ബിസെലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ലായി മാറുമെന്ന് ബിസെല്‍ ഹോംകെയര്‍ ഇന്‍കോര്‍പ്പറേറ്റഡ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് പ്രസിഡന്റ് മാക്‌സ് ബിസെല്‍ പറഞ്ഞു.
കൊച്ചി: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വാക്വം ക്ലീനര്‍ ബ്രാന്‍ഡ് ബിസെലിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം കരീന കപൂര്‍ ഖാനെ നിയമിച്ചു. കരീനയുമായുള്ള സഹകരണം ബിസെലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ലായി മാറുമെന്ന് ബിസെല്‍ ഹോംകെയര്‍ ഇന്‍കോര്‍പ്പറേറ്റഡ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് പ്രസിഡന്റ് മാക്‌സ് ബിസെല്‍ പറഞ്ഞു.  145 വര്‍ഷത്തിലേറെയായി ഗൃഹോപകരണ നിര്‍മാണ രംഗത്തെ ആഗോളസാന്നിധ്യമായ ബിസെല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കരീനയുമായി കൈകോര്‍ക്കുന്നത്.
ഇന്ത്യന്‍ ഭവനങ്ങള്‍ക്കായി വൃത്തിയേറിയതും കൂടുതല്‍ ആയാസരഹിതവുമായ ഒരു ജീവിതശൈലി വാഗ്ദാനം ചെയ്യുന്ന ബിസെല്‍ അത്യാധുനിക ക്ലീനിംഗ് പരിഹാരങ്ങള്‍ ഉറപ്പാക്കി ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിടുന്നു. ആരോഗ്യകരമായ ഒരു ഭവനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ബിസെല്‍ പ്രതിജ്ഞാബദ്ധമാണന്ന് മാക്‌സ് ബിസെല്‍ പറഞ്ഞു. കരീനയുടെ പിന്തുണയോടെ, രാജ്യത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാകുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ഇന്ത്യന്‍ ഭവനങ്ങളെ മികച്ചതും സ്‌റ്റൈലിഷുമായ ക്ലീനിംഗ് പരിഹാരങ്ങള്‍ സ്വീകരിക്കുന്നതിന് പ്രചോദിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *