സഹൃദയ കുടുംബ സംഗമം

സാമൂഹ്യ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനവിജയം അവയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരസ്പര സഹകരണത്തേയും ആത്മാര്‍ത്ഥതയേയും ആശ്രയിച്ചിരിക്കുന്നുവെന്ന ബോധ്യത്തില്‍ സ്റ്റാഫംഗങ്ങളുടെ കുടുംബ സംഗമങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് എറണാകുളം അങ്കമാലി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ആന്റണി കരിയില്‍
കൊച്ചി: സാമൂഹ്യ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനവിജയം അവയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരസ്പര സഹകരണത്തേയും ആത്മാര്‍ത്ഥതയേയും ആശ്രയിച്ചിരിക്കുന്നുവെന്ന ബോധ്യത്തില്‍ സ്റ്റാഫംഗങ്ങളുടെ കുടുംബ സംഗമങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് എറണാകുളം അങ്കമാലി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ആന്റണി കരിയില്‍ അഭിപ്രായപ്പെട്ടു.
എറണാകുളംഅങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ വജ്രജൂബിലി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷനായിരുന്നു. സന്യാസ വ്രതവാഗ്ദാനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റര്‍ ലിറ്റി മരിയയെ യോഗത്തില്‍ ആദരിച്ചു. പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിദ്യാരംഭം പ്രമാണിച്ച് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.  സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, നൈവേദ്യ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സിസ്റ്റര്‍ ഡോ.ആന്‍ജോ ,  ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, അസി. ജനറല്‍ മാനേജര്‍ സുനില്‍ സെബാസ്റ്റ്യന്‍, ബ്രദര്‍ പിറ്റുവിന്‍, ആനീസ് ജോബ് എന്നിവര്‍ സംസാരിച്ചു. കുടുംബാംഗങ്ങള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് മാണി പോള്‍ നയിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *