‘സേവിംഗ്‌സിന്റെ  വിദ്യ’ പരസ്യ ക്യാംപെയിനുമായി ഫെഡറല്‍ ബാങ്ക്

സിനിമാതാരവും ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡറുമായ വിദ്യാ ബാലനാണ് പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.
കൊച്ചി: ഇടപാടുകാരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിലൂടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് ‘സേവിംഗ്‌സിന്റെ വിദ്യ’ എന്ന പരസ്യ ക്യാംപെയിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. സിനിമാതാരവും ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡറുമായ വിദ്യാ ബാലനാണ് പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.  ആപ്പുകള്‍ക്കുമപ്പുറത്തേക്കു നീളുന്നതാണ്  ഇടപാടുകാരുമായുള്ള ആത്മബന്ധം എന്ന ആശയത്തിന്റെ തുടര്‍ച്ചയായി, സ്മാര്‍ട്ട് സേവിംഗ്‌സും  മികച്ച സേവനവും  അര്‍ഥപൂര്‍ണമായ ബന്ധങ്ങളും ഒത്തുചേരുമ്പോള്‍ എന്നെന്നും നിലനില്‍ക്കുന്ന മൂല്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്ന ആശയമാണ് പരസ്യം മുന്നോട്ടുവെക്കുന്നത്.
ബ്രാന്‍ഡ് അംബാസഡറായതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് ഇറക്കുന്ന ‘സേവിംഗ്‌സ് കി വിദ്യ’ പരസ്യ ക്യാംപെയിന്‍ വന്‍ വിജയമാകുമെന്ന് നടി വിദ്യാബാലന്‍ പറഞ്ഞു.

ചെറിയ നിര്‍ദ്ദേശങ്ങളിലൂടെ ബോധപൂര്‍വമായി തീരുമാനം എടുക്കുക എന്ന ആശയമാണ്  ഈ ക്യാംപെയിനില്‍ വിദ്യാ ബാലന്‍ അവതരിപ്പിക്കുന്നത് . ബാങ്കില്‍ അക്കൗണ്ട് തുറന്നതിലൂടെ തനിക്കു ലഭിച്ച സേവനത്തിന്റെ  മികവ് തന്നെയാണ് അവര്‍ പങ്കുവെക്കുന്നത്. അനുഭവങ്ങളുടെയും വികാരങ്ങളുടെയും ആധികാരത ഈ പരസ്യചിത്രങ്ങളില്‍ ദൃശ്യമാണ്. സേവിംഗ്‌സിന്റെ വിദ്യ എന്ന ആശയം  പകര്‍ത്താവുന്ന അനവധി  സന്ദര്‍ഭങ്ങള്‍  എല്ലാവരുടെയും ജീവിതത്തില്‍ യഥേഷ്ടം ലഭ്യമാണ്.  ബാങ്കിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു.  ടിവി, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ, പരസ്യബോര്‍ഡുകള്‍, പത്രങ്ങള്‍, ഫെഡറല്‍ ബാങ്ക് ശാഖകള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ പരസ്യചിത്രങ്ങളും  അനുബന്ധ പരസ്യങ്ങളും വിവിധ ഭാഷകളില്‍ പുറത്തിറങ്ങും.
Spread the love

Leave a Reply

Your email address will not be published. Required fields are marked *