ഷാരൂഖ് ഖാന്‍ രോഹന്‍ കോര്‍പ്പറേഷന്‍ ബ്രാന്‍ഡ് അംബാസിഡര്‍ 

രോഹന്‍ കോര്‍പ്പറേഷന്റെ ഷാരൂഖ് ഖാനുമായുള്ള സഹകരണം കമ്പനിയെ വളര്‍ച്ചയുടെ പുതിയ തലങ്ങളിലേക്ക് നയിക്കാന്‍ സഹായിക്കുമെന്ന് രോഹന്‍ കോര്‍പ്പറേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. രോഹന്‍ മൊണ്ടീറോ പറഞ്ഞു.
കൊച്ചി: കര്‍ണാടകയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല!യിലെ പ്രമുഖ ബില്‍ഡര്‍മാരും ഡെവലപ്പര്‍മാരുമായ രോഹന്‍ കോര്‍പ്പറേഷന്‍, ബോളിവുഡ് താരം ഷാരൂഖ് ഖാനെ കര്‍ണാടകയുടെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. സമഗ്രത, മികവ്, ആധുനികത, സുസ്ഥിരത എന്നീ അടിസ്ഥാന മൂല്യങ്ങളില്‍ അധിഷ്ഠിതമായി മംഗലാപുരം കേന്ദ്രീകരിച്ച് 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന രോഹന്‍ കോര്‍പ്പറേഷന്റെ ഷാരൂഖ് ഖാനുമായുള്ള സഹകരണം കമ്പനിയെ വളര്‍ച്ചയുടെ പുതിയ തലങ്ങളിലേക്ക് നയിക്കാന്‍ സഹായിക്കുമെന്ന് രോഹന്‍ കോര്‍പ്പറേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. രോഹന്‍ മൊണ്ടീറോ പറഞ്ഞു. ഹില്‍ ക്രെസ്റ്റ്, ഹൈ ക്രെസ്റ്റ്, രോഹന്‍ സിറ്റി, രോഹന്‍ സ്‌ക്വയര്‍ തുടങ്ങിയ സുപ്രധാന പദ്ധതികളിലൂടെ ശ്രദ്ധേയമായ രോഹന്‍ കോര്‍പ്പറേഷന്‍ഇതുവരെ  25 ലാന്‍ഡ്മാര്‍ക്ക് പ്രോജക്ടുകളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. കര്‍ണാടകയുടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നത് തുടരാന്‍ ഷാരൂഖ് ഖാനുമായുള്ള സഹകരണം സഹായിക്കുമെന്ന് കമ്പനി കണക്കുകൂട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *