ഫെഫ്ക്ക റൈറ്റേഴ്‌സ് യൂണിയന്‍ :  ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രസിഡന്റ്, ബെന്നി പി നായരമ്പലം ജനറല്‍ സെക്രട്ടറി 

ജനറല്‍ സെക്രട്ടറിയായി ബെന്നി പി നായരമ്പലവും ട്രഷറര്‍ ആയി  സിബി കെ തോമസും തിരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി:ഫെഫ്ക്ക റൈറ്റേഴ്‌സ് യൂണിയനില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രസിഡണ്ടായി തുടരും .
ഫെഫ്ക്ക റൈറ്റേഴ്‌സ് യൂണിയന്റെ പുതിയ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു.  ജനറല്‍ സെക്രട്ടറിയായി ബെന്നി പി നായരമ്പലവും ട്രഷറര്‍ ആയി  സിബി കെ തോമസും തിരഞ്ഞെടുക്കപ്പെട്ടു.വ്യാസന്‍ എടവനക്കാട് (കെ.പി വ്യാസന്‍ ), ഉദയകൃഷ്ണ (വൈസ് പ്രസിഡണ്ട്മാര്‍),റോബിന്‍ തിരുമല, സന്തോഷ് വര്‍മ്മ (ജോയിന്റ് സെക്രട്ടറിമാര്‍),
ഉണ്ണികൃഷ്ണന്‍ ബി,ജിനു വി എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്,
വിനു കിരിയത്ത്,ഗിരീഷ് കുമാര്‍,കൃഷ്ണകുമാര്‍ കെ, സുരേഷ് പൊതുവാള്‍,ശശികല മേനോന്‍,
ഫൗസിയ അബൂബക്കര്‍ ( എക്‌സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങള്‍) മൂന്നു വര്‍ഷമാണ് കാലാവധി. ഭരണസമിതിയില്‍ എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *