മാലിന്യസംസ്‌ക്കരണം: പുതിയ തുടക്കം കുറിച്ച് കൊച്ചി നഗരസഭ 

 ബ്രഹ്മപുരത്തെ മാലിന്യം ജൈവ വളമായി ദുബായിലെ ഫാമുകളിലേക്ക്
കൊച്ചി: ബ്രഹ്മപുരത്ത് നിക്ഷേപിച്ച മാലിന്യത്തില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച ജൈവവളത്തിന്റെ ദുബായിലേക്കുള്ള ആദ്യ കയറ്റുമതി ഫ് ളാഗ്ഗ്ഓഫ്  ചെയ്തു. സമ്പൂര്‍ണ്ണു മാലിന്യ സംസ്‌കരണത്തിലേക്കുള്ള കൊച്ചിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് ബ്രഹ്മപുരം പ്ലാന്റില്‍ നിന്നുള്ള ജൈവവളത്തിന്റെ   കയറ്റുമതി. നഗരത്തിന്റെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലെ ഒരു പുതിയ ചുവടുവയ്പ്പ്.ബ്ലാക്ക് സോള്‍ജിയര്‍ ഫ് ളൈ ലാര്‍വകള്‍ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പ്രക്രിയയിലൂടെ ഉല്‍പാദിപ്പിക്കുന്ന ജൈവവളം, ദുബായിലെ  SSK Blending LLC  യിലേക്ക് കയറ്റുമതി ചെയ്യുന്നു. ഒരുകാലത്ത് പ്രതിസന്ധിയുടെ പ്രതീകമായിരുന്ന ബ്രഹ്മപുരം, ഇന്ന്  പ്രതീക്ഷയുടെയും, മാറ്റത്തിന്റെയും ആഗോള സ്വാധീനത്തിന്റെയും ബ്രഹ്മപുരമാണെന്ന് കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ പറഞ്ഞു.

ബ്രഹ്മപുരത്തെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്‌റഫ്, സൂപ്രണ്ടിങ് എഞ്ചിനീയര്‍ ബിജോയ്, ഹെല്‍ത്ത്  ഓഫീസര്‍, എഞ്ചിനീയറിങ്, ആരോഗ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍  ഉറച്ച പിന്തുണയാണ്  നല്‍കിയത്. നഗരത്തിലെ ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ആദ്യം ശ്രദ്ധയില്‍പ്പെടുത്തിയത് മുന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദര്‍ ആണ്. ഇതൊരു കൂട്ടായ വിജയമാണ്.
ബ്രഹ്മപുരത്തിന്റെ പരിവര്‍ത്തനം നിരന്തരമായ പരിശ്രമത്തിന്റെയും, നയപരമായ നിര്‍ദ്ദേശങ്ങളുടെയും, കാര്യങ്ങള്‍ നേരെയാക്കാനുള്ള ഇച്ഛാശക്തിയുടെയും ഫലമാണ്. ഇന്ന്, ഈ മാലിന്യ സംസ്‌കരണ പ്ലാന്റിനുള്ളില്‍ ഒരാള്‍ക്ക് വിശ്രമിക്കുവാനോ ഉറങ്ങാനോ കഴിയും, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി കൊച്ചിയിലെ 50 ടണ്‍ ഭക്ഷ്യ മാലിന്യങ്ങള്‍ ദിവസവും കൈകാര്യം ചെയ്യുന്ന ഫാബ്‌കോ ബയോ സൈക്കിള്‍ െ്രെപവറ്റ് ലിമിറ്റഡാണ് കമ്പോസ്റ്റ് ഉത്പാദിപ്പിക്കുന്നത്. ബിഎസ്എഫ് ലാര്‍വകളുടെ നൂതന ഉപയോഗത്തിലൂടെ, ഈ സൗകര്യം പ്രതിദിനം 10 ടണ്‍ കമ്പോസ്റ്റ് ഉത്പാദിപ്പിക്കുന്നു. ഇപ്പോള്‍ പ്രകൃതിദത്ത വളമായി ആഗോള മൂല്യം കണ്ടെത്തുന്നു.
ഈ പരിപാടി ഒരു പാരിസ്ഥിതിക വിജയം മാത്രമല്ല, പൗര അഭിമാനത്തിന്റെ നിമിഷവും കൂടിയാണെന്നും മേയര്‍ പറഞ്ഞു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *