സൗന്ദര്യത്തിന് പുതുഭാഷ്യം;  രണ്ടാണ്ട് പിന്നിട്ട് പൂര്‍ത്തിയാക്കി ടിറ

ബ്യൂട്ടി മേഖലയുമായി ബന്ധപ്പെട്ട് പുതിയ ആവാസവ്യവസ്ഥ തന്നെ ടിറ കെട്ടിപ്പടുത്തു
കൊച്ചി/മുംബൈ: റിലയന്‍സ് റീട്ടെയില്‍ ഗ്രൂപ്പിന്റെ ഭാഗമായ ഓമ്‌നിചാനല്‍ ബ്യൂട്ടി ഡെസ്റ്റിനേഷനായ ടിറ ശദ്ധേയമായ  രണ്ട്  വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഒരുപോലെ ഇന്നവേഷനും നൂതനാത്മകമായ അനുഭവങ്ങളും പ്രദാനം ചെയ്ത് സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കാന്‍ രണ്ട് വര്‍ഷത്തിനിടെ ടിറയ്ക്ക് സാധിച്ചുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ബ്യൂട്ടി മേഖലയുമായി ബന്ധപ്പെട്ട് പുതിയ ആവാസവ്യവസ്ഥ തന്നെ ടിറ കെട്ടിപ്പടുത്തു.ഈ നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനായി, ‘ടിറ ടേണ്‍സ് ടൂ’ സെയില്‍ സംഘടിപ്പിക്കുകയാണ് കമ്പനി. വിവിധ ബ്രാന്‍ഡുകളില്‍ 50% വരെ കിഴിവും ആവേശകരമായ ഡീലുകളും ഇതിന്റെ ഭാഗമായി കമ്പനി വാഗ്ദാനം ചെയ്യുന്നു.

സൗന്ദര്യ അനുഭവങ്ങളുടെ നവീനമായ ലോകം തുറക്കാനുള്ള തയാറെടുപ്പിലാണ് ടിറ.വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍മാരായ അബുജനിസന്ദീപ് കോസ്ല ടീമുമായി ചേര്‍ന്ന് പുതിയ പങ്കാളിത്ത പദ്ധതിക്കും ടിറ തുടക്കമിട്ടിട്ടുണ്ട്.മുംബൈ, പൂനെ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങി നിരവധി നഗരങ്ങളിലേക്ക് ടിറ സാന്നിധ്യം വ്യാപിപ്പിച്ചു. എക്‌സ്പീരിയന്‍ഷ്യല്‍ ഓഫ്‌ലൈന്‍ സ്‌റ്റോറുകളിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം പകരാന്‍ ടിറയ്ക്ക് സാധിച്ചു. രാജ്യം മുഴുവനുമുള്ള സൗന്ദര്യ പ്രേമികള്‍ക്ക് ഓണ്‍ലൈനായി സേവനം നല്‍കാനും ടിറയ്ക്ക് സാധിച്ചു. രാജ്യത്ത് എവിടെയുള്ളവരായാലും അവര്‍ക്ക് കൂടുതല്‍ വ്യക്തിഗതവും എന്‍ഗേജിങ്ങുമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യാന്‍ റിലയന്‍സ് റീട്ടെയ്‌ലിന്റെ ആഡംബര ബ്യൂട്ടി ബ്രാന്‍ഡിന് സാധിക്കുന്നു.ടെക്‌നോളജി, വൈദഗ്ധ്യം, സ്‌റ്റോറിടെല്ലിംഗ് തുടങ്ങിയവ സംയോജിപ്പിച്ച് അതിരുകള്‍ ഭേദിച്ചുള്ള വിപുലീകരണ പദ്ധതികളാണ് ടിറ മൂന്നാം വര്‍ഷത്തില്‍ പദ്ധതിയിടുന്നത്
Spread the love

Leave a Reply

Your email address will not be published. Required fields are marked *