ഉയര്‍ന്ന പ്രകടനം, ബി എല്‍ ഡി സി സാങ്കേതികവിദ്യയിലൂടെ 50% വരെ ഊര്‍ജ്ജ ലാഭം, 30ല്‍ അധികം നിറങ്ങളില്‍ ലഭ്യമായ ആകര്‍ഷകമായ ഡിസൈനുകള്‍ എന്നിവയാണ് ഈ ഫാനുകളുടെ പ്രധാന സവിശേഷതകളെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: പോളികാബ് ഇന്ത്യ തങ്ങളുടെ സൂപ്പര്‍ ആര്‍ ഒ ഐ ശ്രേണിയിലുള്ള ഫാനുകള്‍ പുറത്തിറക്കി ഫാന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നു. ഉയര്‍ന്ന പ്രകടനം, ബി എല്‍ ഡി സി സാങ്കേതികവിദ്യയിലൂടെ 50% വരെ ഊര്‍ജ്ജ ലാഭം, 30ല്‍ അധികം നിറങ്ങളില്‍ ലഭ്യമായ ആകര്‍ഷകമായ ഡിസൈനുകള്‍ എന്നിവയാണ് ഈ ഫാനുകളുടെ പ്രധാന സവിശേഷതകളെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 25% അധിക എയര്‍ ഡെലിവറിയും ശൈത്യകാലത്ത് സുഖപ്രദമായ ഉപയോഗത്തിനായി റിവേഴ്‌സ് റൊട്ടേഷനും 4 വര്‍ഷത്തെ വാറന്റിയോടുകൂടിയ 100% കോപ്പര്‍ വൈന്‍ഡിംഗ് മോട്ടോറും ഉണ്ട്. ഊര്‍ജ്ജക്ഷമതയ്ക്കും പ്രകടനത്തിനും മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച നിക്ഷേപം നല്‍കുക എന്ന ലക്ഷ്യത്തോടെ, 9 ദശലക്ഷം ഫാനുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള അത്യാധുനിക നിര്‍മ്മാണ സൗകര്യവും ഉപഭോക്തൃ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഗവേഷണ വികസന വിഭാഗവും പോളികാബിനുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.