പൈസോം കി കദര്‍ കാമ്പയിനുമായി ഭീം ആപ്പ് 

.’പൈസോം കി കദര്‍’ എന്നപേരിലുള്ള കാമ്പയിന്‍ ടില്‍റ്റ് ബ്രാന്‍ഡ് സൊല്യൂഷന്‍സ് ആണ് തയ്യാറാക്കിയ അഞ്ച് പരസ്യ ചിത്രങ്ങളാണ് ഈ കാമ്പയിനില്‍ ഉള്‍പ്പെടുന്നത്.
കൊച്ചി: നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് (എന്‍ബിഎസ്എല്‍) വികസിപ്പിച്ചെടുത്ത  തദ്ദേശീയ പേയ്‌മെന്റ് ആപ്പായ ഭീം പുതിയ ബ്രാന്‍ഡ് കാമ്പയിന്‍ അവതരിപ്പിച്ചു.’പൈസോം കി കദര്‍’ എന്നപേരിലുള്ള കാമ്പയിന്‍ ടില്‍റ്റ് ബ്രാന്‍ഡ് സൊല്യൂഷന്‍സ് ആണ് തയ്യാറാക്കിയ അഞ്ച് പരസ്യ ചിത്രങ്ങളാണ് ഈ കാമ്പയിനില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയില്‍ ആളുകള്‍ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നത് എങ്ങനെയെന്ന കാര്യത്തില്‍ പ്രത്യേകിച്ച് പണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിശ്വാസം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് എന്‍ബിഎസ്എല്‍ ചീഫ് ബിസിനസ് ഓഫീസര്‍ രാഹുല്‍ ഹാന്‍ഡ പറഞ്ഞു. ഭീം 3.0 ഉപയോഗിച്ച് ലളിതവും സുരക്ഷിതവും സുപരിചിതവുമാണെന്ന് തോന്നുന്ന ഒരു അനുഭവം കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *