ഇന്‍ആപ്പ് മൊബൈല്‍ ഒടിപി അവതരിപ്പിച്ച് ആക്‌സിസ് ബാങ്ക്

സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഒടിപിസംബന്ധമായ വര്‍ദ്ധിച്ചുവരുന്ന തട്ടിപ്പുകളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണിതെന്ന്  ആക്‌സിസ് ബാങ്കിന്റെ ഡിജിറ്റല്‍ ബിസിനസ് ആന്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രസിഡന്റും മേധാവിയുമായ സമീര്‍ ഷെട്ടി പറഞ്ഞു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കുകളില്‍ ഒന്നായ ആക്‌സിസ് ബാങ്ക് മൊബൈല്‍ ആപ്പായ ‘ഓപ്പണ്‍’ ലൂടെ ഈ മേഖലയില്‍ ആദ്യമായി ‘ഇന്‍ആപ്പ് മൊബൈല്‍  ഒടിപി’  എന്ന ഫീച്ചര്‍ അവതരിപ്പിച്ചു. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഒടിപിസംബന്ധമായ വര്‍ദ്ധിച്ചുവരുന്ന തട്ടിപ്പുകളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണിതെന്ന്  ആക്‌സിസ് ബാങ്കിന്റെ ഡിജിറ്റല്‍ ബിസിനസ് ആന്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രസിഡന്റും മേധാവിയുമായ സമീര്‍ ഷെട്ടി പറഞ്ഞു.

ഈ നൂതന സാങ്കേതികവിദ്യ എസ്എംഎസ് വഴി ഒടിപികള്‍ അയക്കുന്നതിനുപകരം ആപ്പിനുള്ളില്‍ നേരിട്ട് സമയബന്ധിതമായ ഒറ്റത്തവണ പാസ്വേഡുകള്‍ സൃഷ്ടിച്ച് ടെലികോം നെറ്റ്വര്‍ക്കുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നു. ഇതിലൂടെ  ദ്രുതഗതിയിലും കൂടുതല്‍ സുരക്ഷിതവുമായ തിരിച്ചറിയല്‍ പ്രക്രിയ ഉറപ്പാക്കുകയും, തട്ടിപ്പ് സാധ്യതകള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. മൊബൈല്‍ ഒടിപി ബാങ്കിന്റെ മൊത്തത്തിലുള്ള തട്ടിപ്പ് സംരക്ഷണ പദ്ധതിയിലെ  ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്ക് എന്ന ലക്ഷ്യത്തിലേക്കുള്ള നിരവധി പുതിയ നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *