ക്രിക്കറ്റ് സീസണ്‍;  അണ്‍ലിമിറ്റഡ് ഓഫര്‍ കാലാവധി നീട്ടി റിലയന്‍സ് ജിയോ 

ഏപ്രില്‍ 15ലേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് വന്‍വിരുന്നൊരുക്കിയ റിലയന്‍സ് ജിയോ അണ്‍ലിമിറ്റഡ് ഓഫര്‍ മാര്‍ച്ച് 17നാണ് കമ്പനി പ്രഖ്യാപിച്ചത്. മാര്‍ച്ച് 31നായിരുന്നു ഓഫര്‍ അവസാനിക്കേണ്ടിയിരുന്നത്. അതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.
കൊച്ചി/മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമേകാന്‍ അണ്‍ലിമിറ്റഡ് ജിയോഹോട്സ്റ്റാര്‍ ഓഫര്‍ കാലാവധി നീട്ടി ജിയോ. ഏപ്രില്‍ 15ലേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് വന്‍വിരുന്നൊരുക്കിയ റിലയന്‍സ് ജിയോ അണ്‍ലിമിറ്റഡ് ഓഫര്‍ മാര്‍ച്ച് 17നാണ് കമ്പനി പ്രഖ്യാപിച്ചത്. മാര്‍ച്ച് 31നായിരുന്നു ഓഫര്‍ അവസാനിക്കേണ്ടിയിരുന്നത്. അതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. ക്രിക്കറ്റ് സീസണ്‍ മുന്‍നിര്‍ത്തി പരിധിയില്ലാത്ത ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും എക്‌സ്‌ക്ലൂസിവ് ഓഫറുകളുണ്ട്. ജിയോ സിമ്മും 299 രൂപയ്‌ക്കോ അതിന് മുകളിലോ ഉള്ള പ്ലാനുമുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഈ ക്രിക്കറ്റ് സീസണ്‍ ആസ്വദിക്കാമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ ടിവിയിലും മൊബൈലിലും 4കെ ക്വാളിറ്റിയില്‍ അണ്‍ലിമിറ്റഡ് ഓഫറില്‍ ആസ്വദിക്കാം.  സീസണിലെ എല്ലാ മത്സരങ്ങളും സൗജന്യമായി  ഹോം ടിവിയിലോ മൊബൈലിലോ 4കെ യില്‍ കാണാം.

വീട്ടിലേയ്ക്കുള്ള 50 ദിവസത്തെ സൗജന്യ ജിയോഫൈബര്‍ / എയര്‍ഫൈബര്‍ ട്രയല്‍ കണക്ഷന്‍ 4കെ യില്‍ വളരെ മികച്ച  ക്രിക്കറ്റ് കാഴ്ചാനുഭവത്തോടെ അള്‍ട്രാഫാസ്റ്റ് ഇന്റര്‍നെറ്റിന്റെയും മികച്ച ഹോം എന്റര്‍ടെയ്ന്‍മെന്റിന്റെയും സൗജന്യ ട്രയല്‍ സേവനം അനുഭവിക്കാം. 800 ലധികം  ടിവി ചാനലുകള്‍, 11ലധികം ഒടിടി ആപ്പുകള്‍,അണ്‍ലിമിറ്റഡ് വൈഫൈ കൂടാതെ മറ്റു നിരവധി സേവനങ്ങള്‍ ജിയോഎയര്‍ഫൈബറിലൂടെ ലഭ്യമാകും 2025  ഏപ്രില്‍ 15 ന് മുമ്പായി  റീചാര്‍ജ് ചെയ്യുകെേയാ പുതിയ സിം നേടുകയോ ചെയ്താല്‍ മാത്രമെ ഓഫര്‍ ലഭിക്കും. നിലവിലുള്ള ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5 ജിബി/ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുക.പുതിയ ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5ജിബി/ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ള പ്ലാനില്‍ ഒരു പുതിയ ജിയോ സിം നേടുക.ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാന്‍ 6000860008 എന്ന നമ്പറില്‍ ഒരു മിസ്ഡ് കോള്‍ നല്‍കാനുള്ള ഓപ്ഷനുമുണ്ട്.മാര്‍ച്ച് 17ന് മുമ്പ് റീചാര്‍ജ് ചെയ്ത ഉപഭോക്താക്കള്‍ക്ക് 100 രൂപയുടെ ആഡ് ഓണ്‍ പാക്കിലൂടെ സേവനങ്ങള്‍ നേടാവുന്നതാണ് 2025 മാര്‍ച്ച് 22നായിരിക്കും ജിയോഹോട്ട്സ്റ്റാര്‍ പാക്ക് ആക്റ്റിവേറ്റ് ആകുക.  90 ദിവസമായിരിക്കും കാലാവധി കൂടുതല്‍ വിവരങ്ങള്‍ക്ക് ഷശീ.രീാ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ അടുത്തുള്ള ജിയോസ്‌റ്റോര്‍ സന്ദര്‍ശിക്കുക. ഓഫറുകള്‍ ജിയോ എഐ ക്ലൗഡ് അധിഷ്ഠിതമായിരിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

Leave a Reply

Your email address will not be published. Required fields are marked *