ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡുകള്‍ നേടി ജിയോ പ്ലാറ്റ്‌ഫോംസ്

വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ  അംഗീകാരവും ജിയോ പ്ലാറ്റ്‌ഫോംസിന് ലഭിച്ചു.
കൊച്ചി/ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ടെക്‌നോളജി കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് രണ്ട് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡുകള്‍ നേടി.ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ്, സാങ്കേതികവിദ്യയിലും നവീകരണത്തിലും നല്‍കിയ അസാധാരണ മികവിന് ഇന്ത്യാ ഗവണ്‍മെന്റ് നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡുകള്‍ നല്‍കി ജിയോ പ്ലാറ്റ്‌ഫോംസിനെ ആദരിച്ചത്. അതേസമയം വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ  അംഗീകാരവും ജിയോ പ്ലാറ്റ്‌ഫോംസിന് ലഭിച്ചു.
അഭിമാനകരമായ ഈ അവാര്‍ഡുകള്‍ ജിയോ പ്ലാറ്റ്‌ഫോംസ് ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ ഇന്ത്യയുടെ ആത്മനിര്‍ഭരതയുടെ (സ്വാശ്രയ) ദര്‍ശനത്തിലേക്കുള്ള കമ്പനിയുടെ നിര്‍ണായക സംഭാവനയെ അടിവരയിടുന്നുവെന്ന് ജിയോ പ്ലാറ്റ്‌ഫോംസ് സീനിയര്‍ വൈസ് പ്രസിഡന്റ് ആയുഷ് ഭട്‌നാഗര്‍ പറഞ്ഞു.
സാങ്കേതിക നവീകരണം, ഡിജിറ്റല്‍ പരിവര്‍ത്തനം, തദ്ദേശീയ സാങ്കേതിക കഴിവുകളുടെ വികസനം എന്നിവയിലൂടെ ഇന്ത്യയെ വികസിത സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവണ്‍മെന്റ് പദ്ധതിയിട്ട ‘വികസിത് ഭാരത് 2047’ ലക്ഷ്യവുമായി സമരസപ്പെട്ടുപോകുന്നതാണ് ജിയോയുടെ നയങ്ങളും നേട്ടങ്ങളും.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം 4,000ത്തോളം പേറ്റന്റുകളാണ് ജിയോ ഫയല്‍ ചെയ്തിരിക്കുന്നത്. ടെലി കമ്യൂണിക്കേഷന്‍സ്, ഡിജിറ്റല്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ടുള്ളതാണ് ഈ  പേറ്റന്റുകളെന്നും ആയുഷ് ഭട്‌നാഗര്‍ പറഞ്ഞു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *