എല്‍ഐസി. പോളിസികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കു പുറമെ, പ്രീമിയം കാല്‍ക്കുലേറ്റര്‍, ഇ നാക് (e-NACH) രജിസ്‌ട്രേഷന്‍, വിലാസം മാറ്റല്‍, ഓണ്‍ലൈന്‍ ലോണ്‍ അപേക്ഷകള്‍, പ്രീമിയത്തിന്റെ അടവുകള്‍, ക്ലെയിം സെറ്റില്‍മെന്റുകള്‍ എന്നിവയ്ക്കുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക.
കൊച്ചി: തടസരഹിതമായ ഡിജിറ്റല്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ‘വണ്‍ മാന്‍ ഓഫീസ്’ (OMO) ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. പോളിസികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കു പുറമെ, പ്രീമിയം കാല്‍ക്കുലേറ്റര്‍, ഇ നാക് (e-NACH) രജിസ്‌ട്രേഷന്‍, വിലാസം മാറ്റല്‍, ഓണ്‍ലൈന്‍ ലോണ്‍ അപേക്ഷകള്‍, പ്രീമിയത്തിന്റെ അടവുകള്‍, ക്ലെയിം സെറ്റില്‍മെന്റുകള്‍ എന്നിവയ്ക്കുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. എല്‍ഐസിയുടെ ആനന്ദ (ആത്മനിര്‍ഭര്‍ ഏജന്റ്‌സ് ന്യൂ ബിസിനസ് ഡിജിറ്റല്‍ അപ്ലിക്കേഷന്‍) ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം മുഖേന വണ്‍ മാന്‍ ഓഫീസ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.
2047ഓടുകൂടി രാജ്യത്തെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന, എല്‍ഐസിയുടെ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെയ്പ്പാണ് വണ്‍ മാന്‍ ഓഫീസ് ഡിജിറ്റല്‍ സേവനങ്ങള്‍ ആരംഭിച്ചതിലൂടെ കൈവരിച്ചതെന്ന് എല്‍ഐസി ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് എവിടെനിന്നും, എപ്പോള്‍ വേണമെങ്കിലും എല്‍ഐസിയുടെ സേവനങ്ങള്‍ ലഭിക്കത്തക്ക രീതിയിലാണ് വണ്‍ മാന്‍ ഓഫീസ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ലൈഫ് ഇന്‍ഷുറന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനും ഇതുവഴി സാധിക്കുമെന്നും സിദ്ധാര്‍ത്ഥ മൊഹന്തി കൂട്ടിച്ചേര്‍ത്തു. ഏജന്റുമാര്‍, ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍, സീനിയര്‍ ബിസിനസ് അസോസിയേറ്റ്‌സ്, ചീഫ് ലൈഫ് ഇന്‍ഷുറന്‍സ് അഡ്വൈസര്‍മാര്‍, എല്‍ഐസി അസോസിയേറ്റ്‌സ്, ചീഫ് ഓര്‍ഗനൈസര്‍ എന്നിങ്ങനെ കമ്പനിയുടെ വിവിധ തലങ്ങളിലുള്ളവരുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ മുഴുവനും ഡിജിറ്റല്‍വല്‍ക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.