വസന്തോത്സവവുമായി ലുലുമാള്‍; പുഷ്പമേളയ്ക്ക് 12ന് തുടക്കം

അലങ്കാര സസ്യങ്ങള്‍. വീടുകളിലെ പൂന്തോട്ടം ക്രമീകരിക്കാനുള്ള വിവിധയിനം പുഷ്പ വൈവിധ്യങ്ങള്‍ മേളയിലെ കാഴ്ചയാകും. പൂന്തോട്ടം ക്രമീകരിക്കാന്‍ ആവശ്യമായ ചെടികള്‍, ചെടികളിലെ വൈവിധ്യങ്ങള്‍ എല്ലാം പുഷ്പമേളയിലൂടെ നേരിട്ട് കാണാനും വാങ്ങുവാനും സാധിക്കും

 

കൊച്ചി: പൂക്കളുടെ വസന്തകാല ഉത്സവവുമായി ലുലുമാളില്‍ പുഷ്പമേളയ്ക്ക് 12ന് തുടക്കമാകും. ആയിരത്തിലധികം വൈവിധ്യം നിറഞ്ഞ പുഷ്പഫലസസ്യങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി അണിനിരത്തുക. ‘ലുലു ഫ്‌ളവര്‍ ഫെസ്റ്റ് 2025’ എന്ന പേരിലാണ് മേള സംഘടിപ്പിക്കുന്നത്.അലങ്കാര സസ്യങ്ങള്‍. വീടുകളിലെ പൂന്തോട്ടം ക്രമീകരിക്കാനുള്ള വിവിധയിനം പുഷ്പ വൈവിധ്യങ്ങള്‍ മേളയിലെ കാഴ്ചയാകും. പൂന്തോട്ടം ക്രമീകരിക്കാന്‍ ആവശ്യമായ ചെടികള്‍, ചെടികളിലെ വൈവിധ്യങ്ങള്‍ എല്ലാം പുഷ്പമേളയിലൂടെ നേരിട്ട് കാണാനും വാങ്ങുവാനും സാധിക്കും. വീടിന്റെ ഭംഗിക്കും നിറത്തിനും ചേരുന്ന തരത്തില്‍ വ്യത്യസ്തങ്ങളായ പൂക്കള്‍ ഒരുക്കി ഉദ്യാനം അലങ്കരിക്കാനും പുഷ്പമേള വഴി കഴിയും.

ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗ് താല്‍പര്യമുള്ളവര്‍ക്ക് ഇതിന് ആവശ്യമായ സസ്യങ്ങളുടെ അടക്കം സമഗ്ര ശേഖരം, പുഷ്പങ്ങള്‍ ഇവയൊക്കെ മേളയിലുണ്ട്. ലുലു മാളിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് പുഷ്പമേള നടക്കുന്നത്. 12 ന് തുടങ്ങുന്ന മേള 16 ന് അവസാനിക്കും. മേളയുടെ ഭാഗമായി കുട്ടികളുടെ ഫാഷന്‍ ഷോയും മാളില്‍ അരങ്ങേറും. ലിറ്റില്‍ പ്രിന്‍സ്, ലിറ്റില്‍ പ്രിന്‍സസ് വിഭാഗത്തില്‍ നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് 10000 രൂപ വീതം ക്യാഷ്പ്രൈസും നല്‍കും. രജിസ്‌ട്രേഷന്‍ 12ന് സമാപിക്കും. പുഷ്പമേളയുടെ ഭാഗമായിട്ടുള്ള ലോഗോ പ്രകാശനം നടി മഹിമാ നമ്പ്യാര്‍, കലാഭവന്‍ ഷാജോണ്‍, മാത്യു തോമസ് അര്‍ജുന്‍ അശോകന്‍, ശ്യാം മോഹന്‍, സംഗീത് പ്രതാപ് , അമ്പരീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ലുലു മാള്‍ മാനേജര്‍ റിജേഷ് ചാലുപ്പറമ്പില്‍,, ഓപറേഷന്‍സ് മാനേജര്‍ ഒ. സുകുമാരന്‍ എന്നിവര്‍ സന്നിഹിതരായി.

Spread the love