ആസാദിയില്‍ എം.ആര്‍ക്ക് അധ്യയനം തുടങ്ങി

കൊച്ചി: ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്റ്റര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി)ല്‍ എം .ആര്‍ക്ക് (മാസ്‌റ്റേഴ്‌സ് ഓഫ് ആര്‍ക്കിടെക്റ്റ്) ന് തുടക്കമായി. വൈറ്റില സില്‍വര്‍ സാന്റ് ഐലന്റിലെ കോളജ് ക്യാംപസില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ക്കിടെക്റ്റര്‍ പത്മശ്രീ ഡോ. ജി. ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി. ആര്‍ അജിത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ബാബു രാജേശ്വരന്‍, സി.ഇ.ഒ അമ്മു അജിത്, ആസാദി ഫിനാന്‍സ് ഡയറക്ടര്‍ ദേവി അജിത്, ആര്‍ക്കിടെക്റ്റ് ശ്രുതി വര്‍മ്മ, ആര്‍ക്കിടെക്റ്റ് കേശവ് ഗംഗാധര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *